‘ഹഖ് അൽ ലൈല’ സമ്മാന ശേഖരവുമായി ഗ്ലോബൽ വില്ലേജ്
text_fieldsദുബൈ: റമദാനുമുമ്പ് യു.എ.ഇയിൽ പരമ്പരാഗതമായി ആചരിക്കുന്ന ‘ഹഖ് അൽ ലൈല’ ദിവസത്തേക്ക് സമ്മാനങ്ങളുടെ ശേഖരവുമായി ഗ്ലോബൽ വില്ലേജ്. ഹിജ്റ കലണ്ടറിലെ ശഹബാൻ പകുതിയിൽ പരസ്പരം സ്നേഹവും നന്മയും കൈമാറുന്ന ആഘോഷ ചടങ്ങുകളാണ് ഇതോടനുബന്ധിച്ച് അരങ്ങേറാറുള്ളത്.
കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുകയും അയൽവീടുകൾ സന്ദർശിച്ച് പാട്ടുപാടി മധുരം സ്വീകരിക്കുകയും ചെയ്യുന്നതാണ് ഈ ദിവസത്തെ പ്രധാന ചടങ്ങ്. റമദാൻ മാസം അടുത്തെത്തിയെന്ന് ഓർമപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. അടുത്ത ചൊവ്വാഴ്ചയാണ് ഇത് ആഘോഷിക്കുന്നത്.
‘ഹഖ് അൽ ലൈല’ക്ക് ആവശ്യമായ മിഠായികൾ, അലങ്കാരങ്ങൾ, പരമ്പരാഗത സമ്മാനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഒരുക്കിയിട്ടുള്ളത്. നിരവധി പവലിയനുകളിൽ ഇതുമായി ബന്ധപ്പെട്ട വസ്തുക്കൾ ഒരുക്കിയിട്ടുണ്ട്. യു.എ.ഇ, അമേരിക്ക, ഇറാൻ, ഫലസ്തീൻ, സിറിയ, ഇന്ത്യ പവലിയനുകളിൽ ഇത്തരം സമ്മാനങ്ങളുടെ ശേഖരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.