Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_right...

മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ ച​രി​തം

text_fields
bookmark_border
മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ ച​രി​തം
cancel

മ​ദീ​ന: ഹ​ജ്ജ് ക​ർ​മ​ത്തി​ൽ മ​ദീ​ന ഇ​ല്ലെ​ങ്കി​ലും ഓ​രോ വി​ശ്വാ​സി​യും എ​ത്താ​ൻ കൊ​തി​ക്കു​ന്ന ന​ഗ​ര​മാ​ണ​ത്. മ​ക്ക​യി​ലെ​ത്തു​ന്ന വി​​ശ്വാ​സി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും മ​ദീ​ന​കൂ​ടി സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങാ​റു​ള്ള​ത്. ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള പു​ണ്യ​ഭൂ​മി​യാ​ണ് മു​ഹ​മ്മ​ദ് ന​ബി​യു​ടെ ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ദീ​ന. പ്ര​തി​ഫ​ലം ആ​ഗ്ര​ഹി​ച്ച് തീ​ർ​ഥാ​ട​നം ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ പ​ള്ളി​യാ​യ മ​സ്ജി​ദു​ന്ന​ബ​വി ഇ​വി​ടെ​യാ​ണ്. മു​ഹ​മ്മ​ദ് ന​ബി (സ) ​സ്ഥാ​പി​ച്ച മാ​തൃ​ക ഇ​സ്‌​ലാ​മി​ക രാ​ഷ്ട്ര​ത്തി​ന്റെ ത​ല​സ്ഥാ​ന​ന​ഗ​രി കൂ​ടി​യാ​യി​രു​ന്നു മ​ദീ​ന മു​ന​വ്വ​റ. ആ​ദ്യ​കാ​ല​ത്ത് യ​സ്‌​രി​ബ് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​ദേ​ശം മു​ഹ​മ്മ​ദ് ന​ബി​യു​ടെ ആ​ഗ​മ​ന​ത്തോ​ടെ മ​ദീ​ന​ത്തു​ന്ന​ബ​വി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ദീ​ന​യി​ലെ​ത്തി​യ പ്ര​വാ​ച​ക​ന്റെ 'ഖ​സ്​​വാ​അ്' ഒ​ട്ട​കം മു​ട്ടു​കു​ത്തി​യ പ്ര​ദേ​ശ​ത്താ​ണ് എ.​ഡി 622ൽ ​മ​സ്ജി​ദു​ന്ന​ബ​വി നി​ർ​മി​ച്ച​ത്. വ​ള​രെ ചെ​റി​യ കു​ടി​ൽ പോ​ലെ​യാ​യി​രു​ന്നു അ​ന്ന് പ്ര​വാ​ച​ക​ന്റെ പ​ള്ളി. മേ​ൽ​ക്കൂ​ര ഈ​ന്ത​പ്പ​ന​യോ​ല മേ​ഞ്ഞ​തും ചു​വ​രു​ക​ൾ ചു​ട്ട ഇ​ഷ്ടി​ക​കൊ​ണ്ട് പ​ണി​ത​തു​മാ​യി​രു​ന്നു. തൂ​ണു​ക​ൾ ഈ​ന്ത​പ്പ​ന​ത്ത​ടി​ക​ളാ​യി​രു​ന്നു. ന​മ​സ്ക​രി​ക്കു​ന്നി​ട​ത്ത് ഒ​ന്നും വി​രി​ക്കാ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ണ​ലി​ലാ​യി​രു​ന്നു പ്രാ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്ന​ത്. പ​ള്ളി​യോ​ട് ചേ​ർ​ന്ന് കി​ഴ​ക്കു​ഭാ​ഗ​ത്താ​യി പ്ര​വാ​ച​ക പ​ത്നി​മാ​ർ​ക്ക് കു​ടി​ലു​ക​ൾ പ​ണി​തി​രു​ന്നു. അ​വി​ടെ​യാ​യി​രു​ന്നു പ്ര​വാ​ച​ക​ന്റെ താ​മ​സ​വും. ആ ​വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ മു​ഹ​മ്മ​ദ് ന​ബി​യു​ടെ​യും ഏ​റ്റ​വും അ​ടു​ത്ത സ​ഹ​ചാ​രി​ക​ളാ​യ ഖ​ലീ​ഫ അ​ബൂ​ബ​ക്ക​ർ, ഖ​ലീ​ഫ ഉ​മ​ർ എ​ന്നി​വ​രു​ടെ ഖ​ബ​റു​ക​ളു​ള്ള​ത്. വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ ജ​ന​ത്തി​ര​ക്കി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ പ​ണി​ത മ​തി​ൽ​ക്കെ​ട്ടു​ക​ൾ​ക്ക​ക​ത്ത് മ​ണ​ലി​ൽ​ത​ന്നെ​യാ​ണ് മു​ഹ​മ്മ​ദ് ന​ബി​യു​ടെ ഖ​ബ​ർ.

മ​സ്​​ജി​ദു​ന്ന​ബ​വി ആ​ദ്യ​മാ​യി വി​ക​സി​പ്പി​ച്ച​ത് ഖ​ലീ​ഫ ഉ​മ​റി​ന്റെ കാ​ല​ത്താ​ണ്. ചു​വ​രു​ക​ൾ പൊ​ളി​ച്ച് പു​തു​ക്കി​പ്പ​ണി​ത് വി​സ്തീ​ർ​ണം വ​ർ​ധി​പ്പി​ച്ചു. പ​ള്ളി​യി​ൽ ആ​ദ്യ​മാ​യി പാ​യ വി​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് മൂ​ന്നാം ഖ​ലീ​ഫ ഉ​സ്മാ​നി​ന്റെ കാ​ല​ത്തും പ​ള്ളി വി​ക​സി​പ്പി​ച്ചു. തൂ​ണു​ക​ൾ ഇ​രു​മ്പും ഈ​യ​വും ഉ​പ​യോ​ഗി​ച്ച്​ പ​ണി​തു. ചു​വ​രു​ക​ളു​ടെ ക​ല്ലു​ക​ൾ ന​ന്നാ​യി രൂ​പ​പ്പെ​ടു​ത്തി​യ​തും തേ​ക്കു​കൊ​ണ്ട് മേ​ൽ​ക്കൂ​ര പ​ണി​ത​തും പ്ര​സം​ഗ​പീ​ഠം (മി​ഹ്‌​റാ​ബ്) സ്ഥാ​പി​ച്ച​തും ഈ ​കാ​ല​ത്താ​ണ്. പി​ന്നീ​ട് പ​ള്ളി വി​ക​സി​പ്പി​ച്ച​ത് ഉ​മ​വി ഭ​ര​ണാ​ധി​കാ​രി​യു​ടെ കാ​ല​ത്താ​ണ്. അ​ന്ന​ത്തെ മ​ദീ​ന ഗ​വ​ർ​ണ​റാ​യി​രു​ന്ന ഉ​മ​റു​ബ്‌​നു അ​ബ്​​ദു​ൽ അ​സീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റോ​മി​ൽ​നി​ന്ന് മാ​ർ​ബി​ളും അ​ത്യ​പൂ​ർ​വ പ​ര​വ​താ​നി​യും കൊ​ണ്ടു​വ​രു​ക​യു​ണ്ടാ​യി. റോ​മി​ൽ​നി​ന്നു​ത​ന്നെ​യു​ള്ള എ​ൺ​പ​തോ​ളം വി​ദ​ഗ്‌​ധ ജോ​ലി​ക്കാ​രാ​ണ് പ​ള്ളി പു​തു​ക്കി​പ്പ​ണി​ത​ത്. ആ​ദ്യ​മാ​യി മി​നാ​ര​ങ്ങ​ളു​ണ്ടാ​ക്കി​യ​തും മു​ഹ​മ്മ​ദ് ന​ബി​യു​ടെ​യും മ​റ്റും ഖ​ബ​റു​ക​ൾ പ​ള്ളി​ക്ക​ക​ത്താ​ക്കി വി​ക​സി​പ്പി​ച്ച​തും ഈ ​കാ​ല​ത്താ​ണ്. പി​ന്നീ​ട് അ​ബ്ബാ​സി​യ ഭ​ര​ണ​കാ​ല​ത്ത് മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ വി​സ്തീ​ർ​ണം 8,900 ച​തു​ര​ശ്ര മീ​റ്റ​റാ​യി വി​ക​സി​പ്പി​ച്ചു. ഹി​ജ്‌​റ 678ലാ​ണ് ആ​ദ്യ​മാ​യി പ്ര​വാ​ച​ക​​ന്റെ ഖ​ബ​റി​ന് മു​ക​ളി​ൽ ഖു​ബ്ബ സ്ഥാ​പി​ച്ച​ത്. തു​ർ​ക്കി​യി​ലെ ഉ​സ്മാ​നി​യ ഖ​ലീ​ഫ​മാ​രു​ടെ കാ​ല​ത്ത് മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ നി​ര​വ​ധി​ത​വ​ണ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. പ​ള്ളി​യു​ടെ വി​സ്തീ​ർ​ണം 10,303 ച​തു​ര​ശ്ര​മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ച്ചു.

സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്റെ സ്ഥാ​പ​ക​ൻ അ​ബ്ദു​ൽ അ​സീ​സ് രാ​ജാ​വ് 1926ൽ ​ഹി​ജാ​സി​ന്റെ ഭ​ര​ണ​മേ​റ്റെ​ടു​ത്ത കാ​ല​ത്ത് 300 ദ​ശ​ല​ക്ഷം റി​യാ​ൽ മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ വി​ക​സ​ന​ത്തി​നാ​യി നീ​ക്കി​വെ​ച്ചു. 1929ൽ ​ആ​രം​ഭി​ച്ച വി​പു​ലീ​ക​ര​ണം സ​ഊ​ദ് രാ​ജാ​വി​ന്റെ ഭ​ര​ണ​കാ​ല​മാ​യ 1953ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ശേ​ഷം ഫൈ​സ​ൽ രാ​ജാ​വി​ന്റെ കാ​ല​ത്ത് പ​ള്ളി​യു​ടെ ആ​റി​ര​ട്ടി വ​ലു​പ്പ​ത്തി​ൽ അ​തി​ന്റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് താ​ൽ​ക്കാ​ലി​ക ഷെ​ഡ് നി​ർ​മി​ച്ചു. ഹ​ജ്ജി​നും ഉം​റ​ക്കും എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ച​തി​നാ​ൽ കാ​ലാ​കാ​ല​ങ്ങ​ളാ​യി വീ​ണ്ടും പ​ള്ളി വി​ക​സി​പ്പി​ക്കേ​ണ്ടി​വ​ന്നു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ക​സ​ന​മാ​ണ് ഇ​പ്പോ​ൾ ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്ന​ത്. സ്വ​ർ​ഗ​പ്പൂ​ന്തോ​പ്പു​ക​ളി​ലൊ​രു പൂ​ന്തോ​പ്പ്‌ എ​ന്ന​റി​യ​പ്പെ​ടു​ന്ന 'റൗ​ദ ശ​രീ​ഫ്' മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ സ​ദാ ജ​ന​സ​മൃ​ദ്ധ​മാ​യ പു​ണ്യ​പ്ര​ദേ​ശ​മാ​ണ്. ന​ബി​യു​ടെ ഖ​ബ​റി​നും 'മിം​ബ​റി'​നു​മി​ട​യി​ലു​ള്ള കൊ​ച്ചു ച​ത്വ​ര​മാ​ണ് റൗ​ദ ശ​രീ​ഫ്. മു​ഹ​മ്മ​ദ്‌ ന​ബി സ്വ​ർ​ഗ​ത്തോ​പ്പ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച മ​സ്ജി​ദു​ന്ന​ബ​വി​ക്ക​ക​ത്തെ ഒ​രു പ്ര​ത്യേ​ക സ്ഥ​ല​മാ​ണ് റൗ​ദ. മ​റ്റൊ​രാ​ൾ​ക്ക് ത​ട​സ്സ​മു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ അ​വി​ടെ​വെ​ച്ചു​ള്ള ന​മ​സ്കാ​ര​ത്തി​നും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ഏ​റെ ശ്രേ​ഷ്ട​ത​യു​ണ്ട്. മു​ഹ​മ്മ​ദ് ന​ബി​യു​ടെ പാ​ദ​സ്പ​ർ​ശം ഏ​റ്റ​വു​മ​ധി​കം പ​തി​ഞ്ഞ പു​ണ്യ​സ്ഥ​ല​മാ​ണി​ത്. 'എ​ന്റെ വീ​ടി​നും മിം​ബ​റി​നും ഇ​ട​ക്കു​ള്ള ഭാ​ഗം സ്വ​ർ​ഗ​പൂ​ന്തോ​പ്പു​ക​ളി​ലൊ​ന്നാ​ണ്' എ​ന്ന ന​ബി​വ​ച​നം ആ ​ഭാ​ഗ​ത്ത്‌ മു​ക​ളി​ലാ​യി അ​ല​ങ്ക​രി​ച്ചെ​ഴു​തി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ 1,65,500 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള പ​ള്ളി​യു​ടെ അ​ക​ത്ത് 2,57,000 പേ​ർ​ക്ക് ന​മ​സ്‌​ക​രി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. ടെ​റ​സി​ൽ 90,000 പേ​ർ​ക്കു​ള്ള സൗ​ക​ര്യം വേ​റെ​യു​മു​ണ്ട്. ചു​റ്റു​മു​ള്ള മാ​ർ​ബി​ൾ പ​തി​ച്ച മു​റ്റ​വും​കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ൽ ഏ​ഴു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് ഒ​ന്നി​ച്ച് ന​മ​സ്ക​രി​ക്കാ​ൻ ക​ഴി​യും. തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ ഇ​പ്പോ​ൾ സൗ​ക​ര്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ള്ളി​യു​ടെ വാ​സ്തു​ശി​ല്പ ചാ​രു​ത​യും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഏ​റെ മി​ക​വു​റ്റ​താ​ണ്. 72 മീ. ​വീ​തം ഉ​യ​ര​മു​ള്ള 10 മി​നാ​ര​ങ്ങ​ളും മു​റ്റ​ത്ത്​ ത​ണ​ൽ​വി​രി​ക്കു​ന്ന അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ​യു​ള്ള കു​ട​ക​ളു​മു​ണ്ട്. 41 വാ​തി​ലു​ക​ളാ​ണ് പ​ള്ളി​ക്കു​ള്ള​ത്. മു​ഹ​മ്മ​ദ് ന​ബി​യു​ടെ ഖ​ബ​റി​ടം സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​വേ​ശി​ക്കു​ന്ന മു​ൻ​വ​ശ​ത്ത് വ​ല​തു​ഭാ​ഗ​ത്തു​ള്ള 'ബാ​ബു​സ്സ​ലാ​മാ'​ണ് ഒ​ന്നാം ന​മ്പ​ർ ക​വാ​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masjid nabavi
News Summary - history of masjidunnabavi
Next Story