പങ്കുവെക്കലിന്റെ കരുതലുമായി ഇഫ്താർ സംഗമം
text_fieldsമനാമ: പങ്കുവെക്കലിന്റെ കരുതലുമായി വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമങ്ങൾ സജീവമായി.
പ്രവാസി ഗൈഡൻസ് ഫോറം
പ്രഫഷനൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം ഡിസ്കവർ ഇസ്ലാമിന്റെ സഹകരണത്തോടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാഹൂസിലെ മക്കൻഡിസ് ഹാളിൽ നടന്ന പരിപാടിയിൽ ഡിസ്കവർ ഇസ്ലാം മലയാളം വിങ് കോഓഡിനേറ്റർ അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനിസ് സലീം വിഷയം അവതരിപ്പിച്ചു. ഡിസ്കവർ ഇസ്ലാം ഔട്ട് റീച്ച് മാനേജർ മുഹമ്മദ് സുഹൈർ, പി.ജി.എഫ് പ്രസിഡന്റ് ലത്തീഫ് കോലിക്കൽ, ചെയർമാൻ ഡോ. ജോൺ പനക്കൽ, വർക്കിങ് ചെയർമാൻ പ്രദീപ് പുറവങ്കര എന്നിവർ സംസാരിച്ചു.
കണ്ണൂർ സർഗവേദി
കണ്ണൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ സിറോ മലബാർ സൊസൈറ്റി ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്ത സംഗമത്തിൽ സയിദ് റമദാൻ നദ്വി റമദാന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു.
പരിപാടിയിൽ സർഗം ചിത്രരചന മത്സര വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രസിഡന്റ് അജിത് കണ്ണൂർ അധ്യക്ഷത വഹിച്ചു. ഇഫ്താർ കമ്മിറ്റി കൺവീനർ ഫിറോസ് നങ്ങാരത്ത്, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, അറാദ് അയ്യപ്പക്ഷേത്രം ഭാരവാഹി ശശികുമാർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സാജുറാം നന്ദി പറഞ്ഞു. എ.പി.ജി. ബാബു, അഭിലാഷ്, ചന്ദ്രൻ, രമേഷ്, സുരേഷ്, ബിജിത്ത്, ഹേമന്ത് രത്നം, മനോജ് നമ്പ്യാർ, ഷാജി, രഞ്ജിത്ത്, ശശിധരൻ, രാജീവ്, സെൽവരാജ്, സനൽ, സോമൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.