ഖുർആന്‍ മനഃപാഠമാക്കി പാരായണം ചെയ്യാൻ നിർദേശം
text_fieldsകുവൈത്ത് സിറ്റി: റമദാനിലെ നമസ്കാരങ്ങളിൽ ഇമാമുമാര്‍ ഖുർആന്‍ മനഃപാഠമായി പാരായണം ചെയ്യാൻ ശ്രമിക്കണമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. തറാവീഹ്, ഖിയാമുല്ലൈൽ പോലുള്ള നീണ്ട നമസ്കാരങ്ങളിൽ സാഹചര്യങ്ങള്‍ അനുസരിച്ച് പാരായണത്തിന്റെ ദൈര്‍ഘ്യം തീരുമാനിക്കാം. പാരായണ മര്യാദകള്‍ പാലിക്കാനും, അര്‍ഥവും ആശയവും ഗ്രഹിക്കാതെ തിടുക്കത്തിലുള്ള ശബ്ദോച്ചാരണം മാത്രമാവാതിരിക്കാന്‍ ശ്രമിക്കണമെന്നും നിർദേശമുണ്ട്.
നമസ്കാരങ്ങൾ, റമദാനിലെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും ഇമാമുമാർക്ക് മസ്ജിദ് കാര്യ ഔഖാഫ് മന്ത്രാലയം അസി.അണ്ടർ സെക്രട്ടറി സലാഹ് അൽ ശിലാഹി അയച്ച സർക്കുലറിൽ വിശദീകരിക്കുന്നു. നമസ്കാരങ്ങളിലെ പാരായണത്തിനായി ഖുർആനോ, ഫോണ്‍ അടക്കമുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കരുത്.
തറാവീഹിലും ഖിയാമുല്ലൈൽ നമസ്കാരങ്ങൾക്കും മുമ്പ് ഖുർആൻ നന്നായി അവലോകനം ചെയ്യാനും പാരായണം ചെയ്യാനും ഇമാമുമാരെ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.