'ജബലുന്നൂർ' ഖുർആൻ വാക്യങ്ങളാൽ പ്രകാശപൂരിതം
text_fieldsജിദ്ദ: മക്കയിലെ ഹിറാ ഗുഹ സ്ഥിതിചെയ്യുന്ന 'ജബലുന്നൂർ' അക്ഷരാർഥത്തിൽ പ്രകാശപൂരിതമായി. ഗുഹക്കുചുറ്റും മലയിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച. അന്താരാഷ്ട്ര പർവത ദിനത്തോടനുബന്ധിച്ചാണ് ജബലുന്നൂറിനെ ഖുർആൻ വാക്യങ്ങളാൽ പ്രകാശപൂരിതമാക്കിയത്.
സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്ന നിറങ്ങളിലാണ് പ്രവാചകന് ആദ്യമായി ദിവ്യബോധനം ലഭിച്ച ഹിറാ മലക്ക് മുകളിൽ ഖുർആൻ സൂക്തങ്ങൾ എടുത്തുകാണിക്കുംവിധം പ്രകാശിപ്പിച്ചത്. ഖുർആനിലെ തെരഞ്ഞെടുത്ത സൂക്തങ്ങൾ പ്രദർശിപ്പിച്ചു.
ഈ മലക്കുതാഴെ നടപ്പാക്കുന്ന ഹിറാ കൾച്ചറൽ ഡിസ്ട്രിക്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇത്.
സ്ഥലത്തെ ചരിത്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിവിധ പദ്ധതികൾ മക്ക മശാഇർ റോയൽ കമീഷന് കീഴിൽ നടപ്പാക്കുന്നത് പുരോഗമിക്കുകയാണ്. 67,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഹിറാ കൾച്ചറൽ ഡിസ്ട്രിക്ട് പദ്ധതി.
ഖുർആൻ മ്യൂസിയം, ഹിറാ മലയുടെയും ഗുഹയുടെയും കഥയും അവയുടെ ചരിത്രപരമായ പ്രാധാന്യവും പറയുന്ന പ്രദർശനങ്ങൾ, ഗുഹയിലേക്കുള്ള സഞ്ചാരം എളുപ്പമാക്കി സന്ദർശകരുടെ അറിവും സാംസ്കാരിക അനുഭവവും സമ്പന്നമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.