Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightനടുക്കടലാണ്​,...

നടുക്കടലാണ്​, ബാ​ങ്കൊന്നും കേൾക്കില്ലല്ലോ..!

text_fields
bookmark_border
മുഹമ്മദ് കുട്ടി സ്രാങ്ക്
cancel
camera_alt

മുഹമ്മദ് കുട്ടി സ്രാങ്ക്

‘‘കടൽ യാത്രക്കിടെ നോമ്പും പെരുന്നാളും റബീഉൽ അവ്വലും അടക്കമുള്ള വിശേഷ സന്ദർഭങ്ങൾ മാറി മാറി വരും. ഉള്ളത്​ കൊണ്ട്​ ആവുംവിധം ഒരുമിച്ച്, ആഘോഷത്തോടെ​ മഞ്ചിയുടെ ചാപ്പയിൽനിന്ന്​ തന്നെ അവ നിർവഹിക്കും.’’ സ്വദേശത്തും വിദേശ രാജ്യങ്ങളിലുമായി 40​ വർഷത്തിലധികം ഉരുവിൽ പണിയെടുത്ത പൊന്നാനി സ്വദേശി കുഞ്ഞിരായിൻ കുട്ടിക്കാനകത്ത്​ മുഹമ്മദ്​ കുട്ടി സ്രാങ്ക് ഓർത്തെടുക്കുന്നു

കടലിനും കരക്കുമായി പകുത്തുനൽകിയ ജീവിതമാണ്​ മഞ്ചി(പത്തേമാരി)ക്കാരുടെത്​. ആറ്​ മാസം കടലിലെങ്കിൽ ബാക്കി കരയിൽ. കരയിലെ കൂട്ടായ്​മയിലൂന്നിയ സാമൂഹിക ജീവിതത്തി​െൻറ തനിപ്പകർപ്പ് തന്നെയാണ്​ കടലിലും അവർക്കുള്ളത്​. സന്തോഷങ്ങളിലും ദുഃഖങ്ങളിലും എല്ലാവരും പങ്കുചേരും, എല്ലാം ഒരുമിച്ചനുഭവിക്കും.

തീമഴയായ്​ വന്നെത്തുന്ന തൂഫാനിൽ മഞ്ചിയുൾപ്പെടെ മുങ്ങിത്താഴുമെന്ന്​​ കരുതു​േമ്പാൾ പരസ്​പരം കെട്ടിപ്പിടിച്ച്​, പൊരുത്തപ്പെടീച്ച്,​ സലാം പറഞ്ഞ്​, കൈകൾ ചേർത്തു​പിടിച്ച്​, അന്ത്യവാചകം ഉറക്കെച്ചൊല്ലി വിധിയെ പുൽകാൻ ഒരുങ്ങുന്ന മനുഷ്യരാണവർ. ആഘോഷങ്ങളിലും ഇൗ മാനസിക പൊരുത്തം പൊന്നാനി അഴീക്കലിലെ മഞ്ചിത്തൊഴിലാളി സമൂഹത്തിനുണ്ട്​.

പൊന്നാനിക്കരയിലെ നോമ്പ്​കാലം പൊലിവേറിയതാണ്​. പുലരും വരെ തുറന്നിടുന്ന കടക​േമ്പാളങ്ങൾ, രാവിനെ പകലാക്കുന്ന തെരുവീഥികൾ, ബഹുവർണ പാനൂസ വിളക്കുകൾ അലങ്കാരം തൂകുന്ന തറവാട്ടുമുറ്റങ്ങൾ, നിറഞ്ഞുകവിയുന്ന പള്ളിയകങ്ങൾ, അടുക്കളകളിൽ നിന്നുയരുന്ന പലഹാരത്തിന്റെ കൊതിയൂറും ഗന്ധം.... പക്ഷേ, നീലാകാശവും നീലക്കടലും മാത്രം കണ്ണിലണയുന്ന കരകാണാ ഒാളപ്പരപ്പിലെ നോമ്പിരവുകൾക്ക്​ ആ പൊലിവും നിറവുമെന്നുമില്ല.

‘‘കടൽ യാത്രക്കിടെ നോമ്പും പെരുന്നാളും റബീഉൽ അവ്വലും അടക്കമുള്ള വിശേഷ സന്ദർഭങ്ങൾ മാറി മാറി വരും. ഉള്ളതു​കൊണ്ട്​ ആവുംവിധം ഒരുമിച്ച്, ആഘോഷത്തോടെ​ മഞ്ചിയുടെ ചാപ്പയിൽനിന്ന്​ തന്നെ അവ നിർവഹിക്കും.’’ സ്വദേശത്തും വിദേശ രാജ്യങ്ങളിലുമായി 40​ വർഷത്തിലധികം ഉരുവിൽ പണിയെടുത്ത പൊന്നാനി സ്വദേശി കുഞ്ഞിരായിൻ കുട്ടിക്കാനകത്ത്​ മുഹമ്മദ്​ കുട്ടി സ്രാങ്ക്​ പറയുന്നു.

1967 ൽ, സമയം അറിയാനും ദിക്ക്​ അറിയാനുമൊക്കെയുള്ള ആധുനിക സംവിധാനങ്ങൾ ഒന്നുമില്ലാത്ത കാലത്ത്​, പായയെ മാത്രം ആശ്രയിച്ച്​ ഒാടുന്ന മഞ്ചിയിലാണ്​ അദ്ദേഹത്തി​െൻറ​​ കടൽ ജീവിതം തുടങ്ങുന്നത്​. കോഴിക്കോട്ട്​നിന്ന്​ ബോംബെയിലേക്ക്​ ചരക്കുമായി പോകുന്ന ഗുജറാത്തി സേട്ടുമാരുടെ ‘ജയന്ത്’​ എന്ന മഞ്ചിയായിരുന്നു അത്​.

തുറന്ന ആകാശം, തെളിഞ്ഞ ചന്ദ്രപ്പിറ

നടുക്കടലാണ്​, ബാ​െങ്കാന്നും കേൾക്കില്ലല്ലോ. സൂര്യച​ന്ദ്രാദികളെ നോക്കിയാണ്​ നോമ്പിനും നമസ്​കാരത്തിനുമുള്ള സമയം കണക്കാക്കിയിരുന്നത്​. നോമ്പി​െൻറ വരവറിയിക്കുന്ന ചന്ദ്രപ്പിറ കൃത്യമായി അറിയാൻ കടലിൽ സാധിക്കും. കരയിലെപോലെ കണ്ടോ, കണ്ടില്ലേ, കാണുമോ എന്നീ ആശങ്കകളൊന്നും അവിടെയില്ല. നോമ്പ്​ തുടങ്ങാനും മുറിക്കാനും നമസ്​കാരത്തിനുമൊക്കെയുള്ള സമയം സൂര്യചന്ദ്രാദികളെ ആശ്രയിച്ചാണ്​ മനസ്സിലാക്കിയിരുന്നത്​.

പുലർച്ച കഴിക്കൻ ആകാശത്ത്​ കൊറ്റി എന്ന നക്ഷത്രം ഉദിച്ചാൽ സുബ്ഹി ആയി എന്നർഥം. അതിന്​ മുമ്പ്​ അത്താഴം കഴിക്കും. രാത്രി വെച്ച ചോറ്​ തന്നെയാണ്​ ഉണ്ടാവുക. പരിപ്പ്​, ചെറുപയർ, മുളക്​, ഉണക്കമീൻ എന്നിവയൊക്കെയാണ്​ കൂടെ കൂട്ടുക. ഒരു ഉരുവിൽ 10^12 ആളുകൾ കാണും. അപൂർവമാണെങ്കിലും സഹോദര സമുദായത്തിൽ പെട്ട ഖലാസി (തൊഴിലാളി)മാരും മഞ്ചിയിൽ ഉണ്ടാകും.

സ്രാ​െങ്കന്നോ (ക്യാപ്​റ്റൻ) ഖലാസിയെന്നോ പണ്ടാരി (പാചകക്കാരൻ) എന്നോ വ്യത്യസമില്ലാതെ എല്ലാവരും ഒരു പാത്രത്തിൽനിന്നാണ്​ കഴിക്കുക. മരിക എന്നാണ്​ ആ പാത്രത്തിന്​ പറയുക. കട്ടൻചായ ആവോളം കുടിക്കും. ഇന്ന്​ നമുക്ക്​ സങ്കൽപിക്കാനാവത്ത വിധമുള്ള അത്യധ്വാനം പിടിച്ച, അതിസാഹസികമായ പണിയായതിനാൽ ഉരുവിലെ എല്ലാവരും എല്ലാ ദിവസവും നോമ്പ്​ നോൽക്കണമെന്നില്ല. എന്നാൽ, കണിശക്കാരായവരുമുണ്ട്​.

അസ്​തമയവും കരയിൽനിന്നുള്ളതിനേക്കാൾ കൃത്യമായി മനസ്സിലാക്കാനാകും. അന്നേരം​ നോമ്പ്​ മുറിക്കും.​ കരയിൽനിന്ന്​ പുറ​പ്പെട്ട ആദ്യ ദിവസങ്ങളിൽ മെച്ചപ്പെട്ട ഭക്ഷണമായിരിക്കും. എത്ര ദിവസം കൊണ്ടാണ്​ ലക്ഷ്യസ്​ഥാനത്ത്​ എത്തുക എന്ന്​ പറയാൻ പറ്റില്ല. കോഴി​ക്കോട്​നിന്ന്​ ബോംബെ എത്താൻ ചിലപ്പോൾ ഒരു മാസവും അതിലേറെയും എടുത്തുവെന്നിരിക്കും.

മഞ്ചിയിൽ കോൾഡ്​ സ്​റ്റേ​ാറേജ്​ ഒന്നുമില്ലാത്തതിനാൽ മത്സ്യ ^മാംസാദികളോ പാല്​ പോലുള്ളവയോ സൂക്ഷിക്കാൻ പറ്റില്ല. പച്ചവെള്ളം പോലും റേഷൻ പോലെയാണ്​ കിട്ടുക. ​ശുദ്ധജലമുള്ള കടലിന്​ നടുവിലെ മലയോ തുരുത്തുകളോ കണ്ടാൽ നങ്കൂരമിടും. ഉരുവി​െൻറ ഉള്ളിലെ ചെറിയ തോണിയിൽ പോയി വെള്ളം​ ശേഖരിക്കും.

പോകുന്ന വഴിക്ക്​ മത്സ്യ​വഞ്ചിക്കാരെ കണ്ടാൽ മീൻ വാങ്ങും. അന്ന്​ പ്രത്യേക ആഹ്ലാദമാണ്​. അതൊക്കെ പക്ഷേ, വല്ലപ്പോഴ​ുമേ ലഭിക്കൂ. സാധാരണ ദിവസങ്ങളിൽ നോമ്പ്​ തുറക്കു​േമ്പാഴും ചോറും പരിപ്പും പയറും ഉണക്കമീനും ഒക്കെ തന്നെയാണ്​ ഉണ്ടാവാറ്​. രാത്രി ചെറുപയറും അരിയും ശർക്കരയും ചേർത്ത്​ ഒരു കഞ്ഞി ഉണ്ടാക്കും. അത്​ നോമ്പ്​ കാലത്തെ സ്​പെഷലാണ്​. ഇൗത്തപ്പഴവും കാരക്കയും ചെറുനാരങ്ങയുമെല്ലാം നോമ്പ്​ കാലത്ത്​ വാങ്ങിവെക്കാറുണ്ട്​.

സ്വാദുള്ള നോമ്പ്​കാലം

1982ൽ ഗൾഫിൽ പോയി. അവിടെയും ഇതേ ജോലി ​തന്നെയായിരുന്നു. നാട്ടിലെ പോലെ പായക്ക്​ ഒാടുന്നതിന്​​ പകരം എഞ്ചിൻ ഘടിപ്പിച്ച ഉരു ആയിരുന്നു എന്നതാണ്​ വ്യത്യാസം. ആദ്യം ചുക്കാനി (Navigator) ആയിരുന്നു. പിന്നീട്​ നഖൂദ (ക്യപ്​റ്റൻ) ആയി. ബഹ്​റൈൻ ^സൗദി പാലം വരുന്നതിന്​ മുമ്പായിരുന്നു അത്​. മനാമയിൽനിന്ന്​ ദമ്മാമിലേക്കുള്ള ചരക്കുനീക്കമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്​.

പാലം വന്ന ശേഷം യു.എ.ഇ, ഖത്തർ, ഇറാൻ പോലുള്ള രാജ്യങ്ങളിലേക്കായി സഞ്ചാരം. പഴങ്ങൾ ആയിരുന്നു മുഖ്യ ചരക്ക്​. നമ്മൾ കാണാത്തതും കേൾക്കാത്തതുമായ അതിവിശിഷ്​ടമായ, പല തരം പഴങ്ങളാണ്​ ചരക്കായി ഉണ്ടായിരുന്നത്​. ചരക്കായ പഴങ്ങളിൽ തൊടാറില്ലെങ്കിലും ഞങ്ങൾ ജോലിക്കാർക്കായി ഉരു ഉടമായ അറബി പെട്ടിക്കണക്കിന്​ പഴങ്ങൾ വേറെ തരും. ഉരുവിൽ ​ഫ്രിഡ്​ജ്​ ഒക്കെയുള്ളത്​ കൊണ്ട്​ ഗൾഫിലെ ഉരുവിലെ നോമ്പ്​ കാലം വിഭവസമൃദ്ധമായിരുന്നു.

ആഘോഷ പെരുന്നാൾ

കടലിൽവെച്ച്​ പലതവണ പെരുന്നാൾ ആഘോഷിച്ചിട്ടുണ്ട്​. അടിച്ചുവീശുന്ന കാറ്റിനൊത്ത്​ നാല്​ പായകളുടെ കരുത്തിൽ കുതിച്ചോടുന്ന മഞ്ചിത്തട്ടിൽനിന്നുള്ള​ ശവ്വാൽപ്പിറ കാത്തുള്ള ആകാശംനോക്കിയിരിപ്പ്​ ഇന്നോർക്കു​േമ്പാൾ കൗതുകകരമാണ്​. പെരുന്നാളിന്​ ദിവസങ്ങൾക്ക്​​ മുമ്പ്​ ഏതെങ്കിലും തുറമുഖത്ത്​ അടുപ്പിക്കാൻ ശ്രമം നടത്തും. കർണാടകയിലേയോ ഗോവയിലേയോ മഹാരാഷ്​ട്ര​യിലോ ഏതെങ്കിലും തുറമുഖമാകും അത്​.

ഒന്നോ രണ്ടോ ആൾ മഞ്ചിക്കുള്ളിലെ ചെറുതോണി ഇറക്കി കരയിൽ പോയി പെരുന്നാളിന്​ പാകം ചെയ്യാനുള്ള ഭക്ഷണസാധനങ്ങൾ വാങ്ങും. സാധാരണ ദിവസങ്ങളിൽ ഉരുവിലെ പണ്ടാരിയുടെ ചുമതലയാണ്​ ഭക്ഷണം പാകം ചെയ്യൽ. എന്നാൽ, പെരുന്നാളിന്​ എല്ലാവരും അതിൽ കൂടും. ബിരിയാണിയും മറ്റു പലഹാരങ്ങളുമെല്ലാം ഉണ്ടാക്കും^മുഹമ്മദ്​കുട്ടി സ്രാങ്ക്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2024Ramadan Stories
News Summary - It's the middle of the sea- you won't hear any sound
Next Story