പ്രാർഥനാമന്ത്രങ്ങളുടെ അകമ്പടിയിൽ കൽപാത്തി രഥോത്സവം
text_fieldsപാലക്കാട്: വ്രതശുദ്ധിയോടെ കൽപാത്തി കാത്തിരുന്ന അനുഗ്രഹ നിമിഷങ്ങളിൽ ജനസാഗരത്തെ സാക്ഷിയാക്കി രഥോത്സവത്തിന് സമാപനം കുറിച്ച് തേര്മുട്ടിയിൽ ദേവരഥങ്ങൾ സംഗമിച്ചു. ഭക്തരുടെ പ്രാർഥനാമന്ത്രങ്ങളുടെ അകമ്പടിയിൽ ബുധനാഴ്ച വൈകീട്ട് 6.30ഓടെയാണ് രഥസംഗമം നടന്നത്.
വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങളും തേര്മുട്ടിയിൽ നിലച്ചു. പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലെയും ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെയും രഥങ്ങൾ മൂന്നാം ദിനത്തിലെ പ്രയാണം പൂർത്തിയാക്കി ക്ഷേത്രങ്ങളിലേക്ക് മടങ്ങി.
ഇന്നലെ പ്രയാണമാരംഭിച്ച മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥം തേര്മുട്ടിയിലെത്തി മടങ്ങി. വ്യാഴാഴ്ച രാവിലെ ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രങ്ങളിൽ കൊടിയിറങ്ങും. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പൂർവാധികം ഭംഗിയോടെ രഥോത്സവം നടന്നത്. മുടങ്ങിയ ദേശീയ സംഗീതോത്സവവും ഇത്തവണ നടന്നു.
കൽപാത്തി രഥോത്സവത്തോടെയാണ് ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ട രഥോത്സവങ്ങൾക്ക് തുടക്കമാകുക. കൽപാത്തി രഥോത്സവത്തിന് സമാപനം കുറിച്ച് തേര്മുട്ടിയിൽ നടന്ന രഥസംഗമം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.