അറുപതാണ്ട് പിന്നിട്ട് കാന്തപുരത്തിന്‍റെ ഖത്മുൽ ബുഖാരി അധ്യാപനം
text_fieldsകുന്ദമംഗലം: മർകസ് സനദ്‌ദാന പൊതുസമ്മേളനത്തിന്റെ ഭാഗമായി ഖത്മുൽ ബുഖാരി സംഗമം നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പണ്ഡിതരുടെ സാന്നിധ്യത്തിൽ ആയിരത്തിലധികം വരുന്ന മതവിദ്യാർഥികൾക്ക് ഇമാം ബുഖാരി രചിച്ച വിശ്വപ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ അവസാന ഹദീസുകൾ ചൊല്ലിക്കൊടുത്ത് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സദസ്സിന് നേതൃത്വം നൽകി.
സയ്യിദ് ഉമർ ബിൻ ഹഫീള്, ഡോ. ഉമർ മഹ്‌മൂദ് ഹുസൈൻ സാമ്രായി, ശൈഖ് ബിലാൽ ഹല്ലാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പണ്ഡിതർ സംബന്ധിച്ചു. സ്വഹീഹുൽ ബുഖാരി ഹദീസ് ഗ്രന്ഥത്തിന്റെ അധ്യാപനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ 60 വർഷം പിന്നിട്ട സാഹചര്യത്തിലാണ് ഖത്മുൽ ബുഖാരി സംഗമം നടന്നത്.
മർകസ് ഖത്മുൽ ബുഖാരി സംഗമത്തിന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
ഹദീസ് വായനയിൽ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയും മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസിയും പങ്കുചേർന്നു. കാന്തപുരം രചിച്ച ബുഖാരി വ്യാഖ്യാനം തദ്‌കീറുൽ ഖാരിയുടെ ഒന്നാം പതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ജാമിഅ മർകസ് േപ്രാ-ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി എന്നിവർ സംസാരിച്ചു.
അലി ബാഫഖി തങ്ങൾ, കെ.കെ. അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി.പി.എം. ഫൈസി വില്യാപ്പള്ളി, പി.സി. അബ്ദുല്ല മുസ്‌ലിയാർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുല്ല സഖാഫി മലയമ്മ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.