Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightസ​ഹ​ജീ​വി​ക​ളി​ലേ​ക്ക്...

സ​ഹ​ജീ​വി​ക​ളി​ലേ​ക്ക് ദ​യ​യും അ​നു​ക​മ്പ​യും ചൊ​രി​ഞ്ഞ് ക്രി​സ്മ​സ് സാ​ർ​ഥ​ക​മാ​ക്കാം

text_fields
bookmark_border
representation image
cancel

പ്ര​ത്യാ​ശ​യു​ടെ​യും സ​ന്തോ​ഷ​ത്തി​ന്റെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും അ​നു​ഭ​വ​മാ​ണ് ക്രി​സ്മ​സി​ന്റെ ഈ ​അ​നു​ഗ്ര​ഹീ​ത​വേ​ള ന​മു​ക്ക് പ്ര​ദാ​നം ചെ​യ്യു​ന്ന​ത്. വെ​റു​മൊ​രു അ​വ​ധി​ക്കാ​ലം മാ​ത്ര​മ​ല്ല ക്രി​സ്മ​സ്. മ​റി​ച്ച് ന​മ്മ​ളേ​വ​രും ഒ​ത്തു​ചേ​രു​മ്പോ​ൾ ഹൃ​ദ​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും നി​റ​യു​ന്ന സ്നേ​ഹ​ത്തി​ന്റെ​യും കാ​രു​ണ്യ​ത്തി​ന്റെ​യും ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ​ത്.

കു​ടും​ബ​ത്തി​ന്റെ സ്നേ​ഹ​ത്തി​ലും, ക​മ്യൂ​ണി​റ്റി​യു​ടെ ഊ​ഷ്മ​ള​മാ​യ അ​ടു​പ്പ​ത്തി​ലും, എ​ല്ലാ​റ്റി​നു​മു​പ​രി ന​മ്മെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന ദൈ​വ​വി​ശ്വാ​സ​ത്തി​ലും അ​ടി​യു​റ​ച്ച​താ​ണ് ക്രി​സ്മ​സി​ന്റെ യ​ഥാ​ർ​ഥ ചൈ​ത​ന്യം. ആ ​ചൈ​ത​ന്യം പ്ര​തി​ഫ​ലി​പ്പി​ക്ക​പ്പെ​ടു​ന്ന വേ​ള കൂ​ടി​യാ​ണി​ത്. നാ​മെ​ല്ലാ​വ​രും പ​ങ്കി​ടു​ന്ന സ്നേ​ഹം മ​റ്റു​ള്ള​വ​ർ​ക്കും പ​ക​ർ​ന്നു ന​ൽ​കേ​ണ്ട​തു​ണ്ട്.

സ​ഹ​ജീ​വി​ക​ളി​ലേ​ക്കും ദ​യ​യും അ​നു​ക​മ്പ​യും ചൊ​രി​ഞ്ഞു​കൊ​ണ്ട് ഹൃ​ദ​യ​ങ്ങ​ൾ ത​മ്മി​ൽ ഐ​ക്യ​പ്പെ​ടാ​ൻ ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാം. ചു​റ്റു​മു​ള്ള​വ​ർ​ക്ക് അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്നു​കൊ​ണ്ട് പ്രി​യ​പ്പെ​ട്ട​വ​രെ ചേ​ർ​ത്തു​നി​ർ​ത്താ​ൻ ശ്ര​ദ്ധി​ക്കു​മ്പോ​ഴാ​ണ് ക്രി​സ്മ​സ് സ​ഫ​ല​മാ​കു​ന്ന​ത്.

അ​ടു​ത്തോ ദൂ​രെ​യോ​യാ​വ​ട്ടെ, ക്രി​സ്മ​സ് പ​ക​ർ​ന്നു ന​ൽ​കു​ന്ന സ്നേ​ഹ​വും സ​ന്തോ​ഷ​വും ന​മ്മെ​യെ​ല്ലാം ചേ​ർ​ത്തു​നി​ർ​ത്തു​ന്നു. ക്രി​സ്മ​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന സ​മാ​ധാ​ന​ത്തി​ന്റെ​യും പ്ര​ത്യാ​ശ​യു​ടെ​യും ഊ​ഷ്മ​ള​ത അ​നു​ഭ​വി​ക്കാ​ൻ ന​മു​ക്കേ​വ​ർ​ക്കും ക​ഴി​യ​ട്ടെ.

ല​ഭി​ച്ചി​ട്ടു​ള്ള അ​നേ​കം അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യാ​നു​ള്ള സ​മ​യം കൂ​ടി​യാ​ണ് ക്രി​സ്മ​സ് എ​ന്നും നാം ​ഓ​ർ​മി​ക്കേ​ണ്ട​തു​ണ്ട്. ദൈ​വ​ത്തി​ന്റെ ഓ​രോ അ​നു​ഗ്ര​ഹ​വും ആ​ഘോ​ഷി​ക്കാ​നു​ള്ള സ​ന്ദ​ർ​ഭ​മാ​യി ക്രി​സ്മ​സി​നെ ന​മു​ക്ക് കാ​ണാം.

ന​ല്ല ആ​രോ​ഗ്യാ​വ​സ്ഥ എ​ന്ന സ​മ്മാ​ന​മാ​യാ​ലും, കു​ടും​ബ​ങ്ങ​ളു​ടെ സ്നേ​ഹ​വും കെ​ട്ടു​റ​പ്പു​മാ​യാ​ലും, ന​മു​ക്ക് ചു​റ്റു​മു​ള്ള​വ​രി​ൽ ന​ല്ല സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ല​ഭി​ച്ച അ​വ​സ​ര​മാ​യാ​ലും, അ​തി​ന്റെ​യെ​ല്ലാം പേ​രി​ൽ ന​മു​ക്ക് ആ​ഘോ​ഷി​ക്കാം, ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​യാം.

പു​തു​വ​ർ​ഷം ക​ട​ന്നു​വ​രു​മ്പോ​ൾ, അ​ത് വ​ള​ർ​ച്ച​ക്കു​ള്ള പു​തി​യ അ​വ​സ​ര​ങ്ങ​ളും സ​ന്തോ​ഷ​ത്തി​ന്റെ പു​തി​യ നി​മി​ഷ​ങ്ങ​ളും മ​റ്റു​ള്ള​വ​രി​ലേ​ക്ക് സ്നേ​ഹം പ​ക​രാ​നു​ള്ള പു​തി​യ വ​ഴി​ക​ളും കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ന​മ്മ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മാ​ധാ​ന​വും പ്ര​തീ​ക്ഷ​യും പു​തി​യ വ​ർ​ഷം മു​ഴു​വ​നും ന​മ്മോ​ടൊ​പ്പം നി​ൽ​ക്ക​ട്ടെ എ​ന്നാ​ശം​സി​ക്കു​ന്നു.

നി​ങ്ങ​ളെ​ടു​ക്കു​ന്ന ഓ​രോ തീ​രു​മാ​ന​ത്തി​ലും ആ ​ചൈ​ത​ന്യം നി​ങ്ങ​ളെ ന​യി​ക്ക​ട്ടെ. നി​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​വും സ്നേ​ഹ​വും നി​റ​ഞ്ഞ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​രു​ക​യാ​ണ്.

‘‘മാ​ലാ​ഖ അ​വ​രോ​ടു പ​റ​ഞ്ഞു: ഭ​യ​പ്പെ​ടേ​ണ്ടാ; ഇ​താ, ഞാ​ൻ സ​ര്‍വ​ജ​ന​ത്തി​നു​മാ​യി ഒ​രു സ​ദ്വാ​ർ​ത്ത നി​ങ്ങ​ളെ അ​റി​യി​ക്കു​ന്നു’’ (ലൂ​ക്കോ​സ് 2:10)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsChristmas 2024
News Summary - Let's make Christmas worthwhile by showing kindness and compassion to fellow creatures
Next Story