ഖുർആൻ ഇൻഡെക്സ് ഒരുക്കി മദ്റസ അധ്യാപകൻ
text_fieldsതൃശൂർ: വിശുദ്ധ ഖുർആനിന്‍റെ മാസമായ റമദാനിൽ ഖുർആൻ ഇൻഡെക്സുമായി മദ്റസ അധ്യാപകൻ. 30 ജുസ്ഉകളിലായി 114 സൂറത്തുകളുള്ള ഖുർആനിലെ 6236 ആയത്തുകൾ അക്ഷരമാല ക്രമത്തിൽ 'അലിഫ്' മുതൽ 'യാ' വരെ ഡിക്ഷണറികൾക്ക് സമാനം പഠിതാക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനാവും വിധമാണ് കുന്നംകുളം ആദൂർ സ്വദേശി ബി.എസ്.സി കുഞ്ഞുമോൻ മുസ്‌ലിയാർ ഇൻഡെക്സ് തയാറാക്കിയത്.
ഖുർആനിലെ ഏത് സൂക്തം എടുത്താലും അത് ഏത് ജുസ്ഇലാണ്, ഏത് അധ്യായത്തിലാണ്, എത്രാമത്തെ പേജിലാണ്, എത്രാമത്തെ ആയത്താണ് എന്നിങ്ങനെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് ഉപകരിക്കും. പരിശുദ്ധ റമദാനിലെ ശ്രേഷ്ഠദിനമായ 27ാം രാവിൽ ഇത് ലോകത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.
മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ഫിസിക്സിൽ ബിരുദമെടുത്ത് 23ാം വയസ്സിൽ വിദേശത്തേക്ക് പോകുന്നത് വരെ വീടുകളിൽ കൂടിയോത്തിന് പോയിരുന്നതിനാൽ ഖുർആനിനോട് വലിയ ബന്ധമാണ് കുഞ്ഞുമോൻ മുസ്‌ലിയാർക്കുണ്ടായിരുന്നത്.
28 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ആദൂർ മദ്റസയിൽ അധ്യാപകനായി ജോലി നോക്കുന്നതിനിടയിലാണ് ഒന്നര വർഷത്തെ പരിശ്രമഫലമായി ഖുർആൻ ഇൻഡെക്സ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.