Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightമദീനയിലെ മസ്ജിദുല്‍...

മദീനയിലെ മസ്ജിദുല്‍ ഗമാമ വീണ്ടും തുറന്നു

text_fields
bookmark_border
മദീനയിലെ മസ്ജിദുല്‍ ഗമാമ വീണ്ടും തുറന്നു
cancel
camera_alt

മ​ദീ​ന​യി​ലെ മ​സ്‌​ജി​ദു​ൽ ഗ​മാ​മ​യു​ടെ വി​വി​ധ ദൃ​ശ്യ​ങ്ങ​ൾ (ഫ​യ​ൽ ഫോ​ട്ടോ)

മ​ദീ​ന: മ​ദീ​ന​യി​ലെ പു​രാ​ത​ന പ​ള്ളി​ക​ളി​ലൊ​ന്നാ​യ മ​സ്ജി​ദു​ൽ ഗ​മാ​മ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വി​ശ്വാ​സി​ക​ൾ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്ത​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. പ്ര​വാ​ച​ക പ​ള്ളി​യാ​യ മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ ക​വാ​ട​ങ്ങ​ളി​ലൊ​ന്നാ​യ ‘ബാ​ബ് അ​ൽ സ​ലാ​മി’​ൽ​നി​ന്ന് 500 മീ​റ്റ​ർ മാ​ത്രം അ​ക​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഗ​മാ​മ മ​സ്‌​ജി​ദ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്.

മ​സ്ജി​ദു​ന്ന​ബ​വി​ക്ക​ടു​ത്തു​ള്ള ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഉ​ദ്യാ​ന​മാ​യ ‘ഹ​ദീ​ഖ​തു​ൽ ബൈ​അ’​യി​ൽ നി​ന്ന് ഹ​റ​മി​​ന്റെ മു​ൻ​വ​ശ​ത്തേ​ക്ക് പു​റ​ത്തു​കൂ​ടി നേ​രെ നീ​ങ്ങി​യാ​ലും ഈ ​പൗ​രാ​ണി​ക പ​ള്ളി​യി​ലെ​ത്താം. മു​ഹ​മ്മ​ദ് ന​ബി പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​ര​വും മ​ഴ​ക്കു​വേ​ണ്ടി​യു​ള്ള ന​മ​സ്‌​കാ​ര​വും ഈ ​ഭാ​ഗ​ത്താ​യി​രു​ന്നു നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്. നേ​ര​ത്തേ ഒ​ഴി​ഞ്ഞു​കി​ട​ന്നി​രു​ന്ന ഈ ​പ്ര​ദേ​ശം ‘മൈ​താ​നു​ൽ മു​സ്വ​ല്ല’ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ട്ടി​രു​ന്നു. ഈ ​മൈ​താ​നി​യി​ൽ പി​ൽ​ക്കാ​ല​ത്ത് നി​ർ​മി​ച്ച ‘മ​സ്ജി​ദു​ൽ ഗ​മാ​മ’​യെ ‘മ​സ്ജി​ദു​ൽ മു​സ്വ​ല്ല’ എ​ന്ന പേ​രി​ലും ഇ​തി​നാ​ൽ അ​റി​യ​പ്പെ​ട്ടു. മു​ഹ​മ്മ​ദ് ന​ബി പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​രം അ​വ​സാ​ന​മാ​യി നി​ർ​വ​ഹി​ച്ച​തും ഈ ​മൈ​താ​ന​ത്താ​യി​രു​ന്നു.

പ്ര​വാ​ച​ക​ൻ എ.​ഡി 631ൽ ​ഈ പ്ര​ദേ​ശ​ത്ത് മ​ഴ​ക്കു​വേ​ണ്ടി​യു​ള്ള ന​മ​സ്‌​കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​പ്പോ​ൾ മേ​ഘം സൂ​ര്യ​നെ മ​റ​ച്ച് ത​ണ​ലൊ​രു​ക്കി​യി​രു​ന്നു. ന​മ​സ്‌​കാ​രം ക​ഴി​ഞ്ഞ ഉ​ട​നെ ആ​കാ​ശം മേ​ഘാ​വൃ​ത​മാ​വു​ക​യും ന​ല്ല മ​ഴ ല​ഭി​ക്കു​ക​യും ചെ​യ്തു. അ​തി​നാ​ലാ​ണ് മ​ഴ, മേ​ഘം എ​ന്നെ​ല്ലാം അ​ർ​ഥം വ​രു​ന്ന ‘ഗ​മാ​മ’ എ​ന്ന നാ​മം ഈ ​പ​ള്ളി​ക്ക് വ​ന്ന​തെ​ന്നാ​ണ് ഇ​സ്‌​ലാ​മി​ക ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. വാ​സ്തു​ശി​ൽ​പ മി​ക​വി​ൽ പ​ണി​തീ​ർ​ത്ത ഈ ​ച​രി​ത്ര പ​ള്ളി പ്ര​വാ​ച​ക ച​രി​ത്ര​ത്തി​​ന്റെ നാ​ൾ​വ​ഴി​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​ത്. മ​ദീ​ന​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ പ​ല​രും മ​സ്ജി​ദു​ൽ ഗ​മാ​മ​യും സ​ന്ദ​ർ​ശി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്നു.

ഉ​മ​വീ ഖ​ലീ​ഫ​യാ​യി​രു​ന്ന ഉ​മ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​​ന്റെ കാ​ല​ത്ത് ഹി​ജ്റ 86ലാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് ആ​ദ്യം പ​ള്ളി പ​ണി​ത​ത്. പി​ന്നീ​ട് സു​ൽ​ത്താ​ൻ ഹ​സ്സ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഖ​ലാ​വൂ​ൻ അ​ൽ സാ​ലി​ഹി​ന്റെ ഭ​ര​ണ​കാ​ല​ത്ത് ഹി​ജ്റ 761ൽ ​പ​ള്ളി പു​തു​ക്കി​പ്പ​ണി​തു. പി​ന്നീ​ട് പ​ല കാ​ല​ഘ​ട്ട​ത്തി​ലും പ​ള്ളി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​വീ​ക​ര​ണ​ങ്ങ​ളും ന​ട​ന്നി​രു​ന്നു. സൗ​ദി ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ൽ ഹി​ജ്റ 1431ലാ​ണ് പൂ​ർ​ണ​മാ​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​സ്ജി​ദു​ൽ ഗ​മാ​മ​യി​ൽ ആ​രം​ഭി​ച്ച​ത്. ഹി​ജ്‌​റ 1434ലാ​ണ് വാ​സ്തു ശി​ൽ​പ​മി​ക​വി​ൽ പ​ള്ളി​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ച​തു​രാ​കൃ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത പ​ള്ളി​ക്ക് അ​ഞ്ചു വൃ​ത്താ​കൃ​തി​യി​ലു​ള്ള താ​ഴി​ക​ക്കു​ട​ങ്ങ​ളും മേ​ൽ​ക്കൂ​ര​യി​ൽ കൂ​ർ​ത്ത ക​മാ​ന​ങ്ങ​ളും ഉ​ണ്ട്.

പ​ള്ളി​യു​ടെ വാ​തി​ലു​ക​ൾ ഓ​ട്ടോ​മ​ൻ ലി​ഖി​ത​ങ്ങ​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച മ​രം​കൊ​ണ്ടാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​മ​യു​ടെ ത​നി​മ നി​ല​നി​ർ​ത്തി പ്ര​ത്യേ​ക ചാ​രു​ത​യോ​ടെ പ​ണി​തീ​ർ​ത്ത മ​സ്ജി​ദു​ൽ ഗ​മാ​മ ഇ​സ്‍ലാ​മി​ക വാ​സ്തു​ശി​ൽ​പ​ക​ല​യു​ടെ വേ​റി​ട്ട മി​ക​വും പ്ര​ക​ട​മാ​ക്കു​ന്നു. കാ​ലോ​ചി​ത​മാ​യ ചി​ല അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക് കു​റ​ച്ചു​കാ​ല​മാ​യി താ​ൽ​ക്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് കൂ​ടു​ത​ൽ മി​ക​വാ​ർ​ന്ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് വീ​ണ്ടും മ​സ്ജി​ദു​ൽ ഗ​മാ​മ തു​റ​ന്നു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiMasjid Al Ghamamah
News Summary - Masjid al-Ghamama in Madinah reopened
Next Story