യൂസുഫ് ബിൻ ശാഹീൻ മസ്ജിദ് ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: ജോവിൽ പണി പൂർത്തിയായ യൂസുഫ് ബിൻ ശാഹീൻ മസ്ജിദ് സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾക്ക് ആരാധനക്കുള്ള സൗകര്യമൊരുക്കുന്നതിന് ഭരണാധികാരികൾ നൽകുന്ന പിന്തുണയെ അദ്ദേഹം പ്രകീർത്തിച്ചു.
പ്രവാചകവചനത്തെ സാക്ഷാത്കരിച്ച് പള്ളി നിർമാണത്തിന് മുന്നോട്ടുവരുന്ന നല്ല മനസ്സിന്റെ ഉടമകൾക്ക് അർഹമായ പ്രതിഫലത്തിനായി അദ്ദേഹം പ്രാർഥിക്കുകയും ചെയ്തു. പ്രദേശവാസികൾക്ക് ഇസ്ലാമിക മൂല്യങ്ങളും ധാർമിക ബോധവും പ്രസരിപ്പിക്കുന്ന കേന്ദ്രമായി പള്ളി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
5050 ചതുരശ്ര മീറ്റർ ഭൂമിയിൽ 830 ചതുരശ്ര മീറ്ററുള്ള പള്ളിയാണ് നിർമിച്ചിട്ടുള്ളത്. 500 പേർക്ക് നമസ്കരിക്കാൻ കഴിയുന്ന പള്ളിയിൽ സ്ത്രീകൾക്ക് പ്രത്യേക നമസ്കാര സ്ഥലവും ഏർപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈന്റെ പരമ്പരാഗത ശിൽപചാതുരിയിലാണ് പള്ളിയുടെ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.