Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightമു​സ്‌​ദ​ലി​ഫ:...

മു​സ്‌​ദ​ലി​ഫ: രാ​പ്പാ​ർ​ക്ക​ലി​ന്റെ പു​ണ്യം

text_fields
bookmark_border
muzdalifah
cancel
camera_alt

ഹ​ജ്ജ് വേ​ള​യി​ൽ നി​റ​ഞ്ഞു​ക​വി​യു​ന്ന മു​സ്‌​ദ​ലി​ഫ (ഫ​യ​ൽ ചി​ത്ര​ങ്ങ​ൾ)

ഹ​ജ്ജ് പ്ര​ദേ​ശ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന​മാ​യൊ​രു പു​ണ്യ​സ്ഥ​ല​മാ​ണ് മു​സ്‌​ദ​ലി​ഫ. അ​റ​ഫ​യു​ടെ​യും മി​ന​യു​ടെ​യും ഇ​ട​യി​ലു​ള്ള താ​വ​ള​മാ​ണി​ത്. നാ​ലു കി​ലോ​മീ​റ്റ​ർ നീ​ള​വും 12.25 മീ​റ്റ​ർ വി​സ്തൃ​തി​യു​മു​ണ്ട് ഈ ​പ്ര​ദേ​ശ​ത്തി​ന്. മി​ന​യി​ലെ ജം​റ​യി​ൽ​നി​ന്ന് മു​സ്ദ​ലി​ഫ​യി​ലേ​ക്ക് മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണു​ള്ള​ത്. അ​റ​ഫ​യു​ടെ അ​തി​ർ​ത്തി​യി​ലു​ള്ള ന​മി​റ പ​ള്ളി​യി​ൽ​നി​ന്ന് ഏ​ഴു കി​ലോ​മീ​റ്റ​റും.

ഹ​ജ്ജി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ അ​റ​ഫ​യി​ലെ നി​ൽ​പ് ക​ഴി​ഞ്ഞാ​ൽ സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം പി​ന്നീ​ട് പോ​കു​ന്ന ഇ​ട​മാ​ണ് മു​സ്ദ​ലി​ഫ. മി​ന​യും മു​സ്ദ​ലി​ഫ​യും മു​ൻ​കാ​ല​ങ്ങ​ളി​ൽ ര​ണ്ടു വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, ജ​ന​ത്തി​ര​ക്ക് കാ​ര​ണം ര​ണ്ടി​ന്റെ​യും അ​തി​ർ​ത്തി വി​ശാ​ല​മാ​ക്കി​യ​പ്പോ​ൾ വ​ള​രെ അ​ടു​ത്ത് ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ്ഥി​തി​യി​ലാ​യി. മു​സ്ദ​ലി​ഫ മു​ത​ൽ മി​ന വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ശാ​ല​മാ​യ പ​ന്ത​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്. മു​സ്ദ​ലി​ഫ​യു​ടെ പ്ര​ദേ​ശ​ത്ത് ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പ​ന്ത​ലു​ക​ൾ ഉ​ള്ള​ത്. ഇ​വി​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് ഹാ​ജി​മാ​ർ​ക്ക് രാ​ത്രി വി​ശ്ര​മി​ക്കാം.

ആ​ദ​മും ഹ​വ്വ​യും സം​ഗ​മി​ച്ച സ്ഥ​ല​മാ​യ​തു​കൊ​ണ്ട് അ​ടു​ത്തു എ​ന്ന അ​ർ​ഥ​ത്തി​ൽ 'ഇ​സ്ദ​ലി​ഫ' എ​ന്ന പ​ദ​ത്തി​ൽ​നി​ന്നാ​ണ് 'മു​സ്ദ​ലി​ഫ' ഉ​രു​ത്തി​രി​ഞ്ഞ​ത് എ​ന്നാ​ണ് പ്ര​ബ​ല​മാ​യ അ​ഭി​പ്രാ​യം. ദൈ​വ​ത്തി​ന്റെ സാ​മീ​പ്യം നേ​ടു​ന്ന സ്ഥ​ല​മാ​യ​തി​നാ​ലാ​ണ് ഈ ​പ്ര​ദേ​ശ​ത്തി​ന് ആ ​പേ​ര് വ​ന്ന​തെ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ട്. രാ​ത്രി​യോ​ട് അ​ടു​ത്ത സ​മ​യ​ത്ത് ഹാ​ജി​മാ​ർ മു​സ്ദ​ലി​ഫ​യി​ൽ എ​ത്തു​ന്ന​തി​നാ​ൽ ആ ​സ​മ​യ​ത്തി​ന് അ​റ​ബി​യി​ൽ പ​റ​യു​ന്ന 'സു​ല​ഫ്' എ​ന്ന പ​ദ​ത്തി​ൽ​നി​ന്നാ​ണ് മു​സ്ദ​ലി​ഫ എ​ന്ന പ​ദം വ​ന്ന​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന അ​റ​ബി​ഭാ​ഷ പ​ണ്ഡി​ത​ന്മാ​രു​മു​ണ്ട്. മു​സ്ദ​ലി​ഫ​ക്ക് 'ജം​അ്' എ​ന്ന ഒ​രു പേ​രു​കൂ​ടി ഉ​ണ്ട്. തീ​ർ​ഥാ​ട​ക​ർ അ​വി​ടെ ഒ​രു​മി​ച്ചു​കൂ​ടു​ന്ന​തു​കൊ​ണ്ടോ അ​ല്ലെ​ങ്കി​ൽ ആ​ദ​മും ഹ​വ്വ​യും ഒ​രു​മി​ച്ചു കൂ​ടി​യ പ്ര​ദേ​ശ​മാ​യ​തു​കൊ​ണ്ടോ അ​തു​മ​ല്ലെ​ങ്കി​ൽ ഹാ​ജി​മാ​ർ ദു​ൽ​ഹ​ജ്ജ് ഒ​മ്പ​തി​ന് രാ​ത്രി ര​ണ്ടു​നേ​ര​ത്തെ ന​മ​സ്കാ​രം ഒ​രു​മി​ച്ചു നി​ർ​വ​ഹി​ക്കു​ന്ന​തു​കൊ​ണ്ടോ ആ​വാം ഈ ​പേ​ര് വ​ന്ന​തെ​ന്നും അ​ഭി​പ്രാ​യ​മു​ള്ള​വ​രു​ണ്ട്.

ദു​ൽ​ഹ​ജ്ജ് ഒ​മ്പ​തി​ന് അ​റ​ഫ​യി​ലെ സം​ഗ​മ​ത്തി​നു​ശേ​ഷം പ്ര​ഭാ​തം വ​രെ ഹാ​ജി​മാ​ർ മു​സ്ദ​ലി​ഫ​യി​ലാ​ണ് രാ​ത്രി ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്. അ​തി​നു​ശേ​ഷം സൂ​ര്യ​ന്‍ ഉ​ദി​ക്കു​ന്ന​തി​നു മു​മ്പാ​യി മു​സ്ദ​ലി​ഫ​യി​ല്‍നി​ന്ന് വീ​ണ്ടും തീ​ർ​ഥാ​ട​ക​ർ മി​ന​യി​ലേ​ക്ക് പു​റ​പ്പെ​ടും. ഈ ​സ​മ്പ്ര​ദാ​യം ഇ​ബ്രാ​ഹീം ന​ബി​യു​ടെ കാ​ലം മു​ത​ൽ തു​ട​ർ​ന്നു​വ​രു​ന്ന​താ​ണ്.

അ​റ​ഫ​യി​ൽ​നി​ന്ന് പി​രി​ഞ്ഞു​പോ​ന്നാ​ൽ തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ മു​സ്‌​ദ​ലി​ഫ​യി​ലും മി​ന​യി​ലു​മാ​യി വ്യാ​പാ​ര​മേ​ള ന​ട​ത്തു​ക​യും ഉ​ത്സ​വ​മാ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​യി​രു​ന്നു പൗ​രാ​ണി​ക അ​റ​ബി​ക​ൾ ചെ​യ്തി​രു​ന്ന​ത്.

അ​ത​ത് ഗോ​ത്ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ പൂ​ർ​വി​ക​രു​ടെ വീ​ര​പ​രാ​ക്ര​മ​ങ്ങ​ൾ പാ​ടി​പ്പു​ക​ഴ്ത്തി​യി​രു​ന്നു. ഈ ​സ​മ്പ്ര​ദാ​യ​ത്തെ നി​രോ​ധി​ക്കു​ക​യും അ​ല്ലാ​ഹു​വി​നെ ധ്യാ​നി​ക്കാ​നും ദൈ​വ​സാ​മീ​പ്യം നേ​ടാ​നും ഇ​സ്‌​ലാം ക​ൽ​പി​ക്കു​ക​യു​മാ​ണ്‌ ചെ​യ്ത​ത്. വി​ശ്ര​മ​വും ദൈ​വ​സ്മ​ര​ണ​യു​മാ​ണ് മു​സ്‌​ദ​ലി​ഫ​യി​ലെ പ്ര​ധാ​ന ക​ര്‍മം. മു​ഹ​മ്മ​ദ് ന​ബി​ക്കു മു​മ്പു​ള്ള കാ​ല​ത്ത് വ്യാ​പാ​ര​മേ​ള, ക​വി​യ​ര​ങ്ങ്, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ള്‍, ഗോ​ത്ര​ങ്ങ​ളു​ടെ പൊ​ങ്ങ​ച്ച​പ്ര​ക​ട​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ക്കാ​യി​രു​ന്നു ഈ ​സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അ​ത് നി​രോ​ധി​ച്ചും അ​ല്ലാ​ഹു​വി​ന്റെ നി​ര്‍ദേ​ശാ​നു​സ​ര​ണം ദൈ​വ​സ്മ​ര​ണ​യി​ല്‍ മു​ഴു​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ക​ൽ​പി​ച്ചു​മു​ള്ള നി​ർ​ദേ​ശ​മാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​സ്‌​ലാം ന​ൽ​കി​യ​ത്.

മു​സ്ദ​ലി​ഫ​ക്ക് ഖു​ർ​ആ​ൻ പ്ര​യോ​ഗി​ച്ച പ​ദം 'മ​ശ്അ​റു​ൽ ഹ​റാം' എ​ന്നാ​ണ്. 'അ​റ​ഫ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടാ​ൽ മ​ശ്അ​റു​ൽ ഹ​റാ​മി​ന​ടു​ത്ത് അ​ല്ലാ​ഹു​വി​നെ സ്‌​മ​രി​ക്കു​വി​ൻ' (ഖു​ർ​ആ​ൻ 2:198) എ​ന്ന വ​ച​ന​ത്തി​ലെ 'മ​ശ്അ​റു​ൽ ഹ​റാം' മു​സ്‌​ദ​ലി​ഫ​യാ​ണെ​ന്നാ​ണ് ഖു​ർ​ആ​ൻ വ്യാ​ഖ്യാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ശ്അ​റു​ല്‍ ഹ​റാം എ​ന്ന​തു​കൊ​ണ്ട് മു​സ്ദ​ലി​ഫ മു​ഴു​വ​നു​മാ​ണ് ഉ​ദ്ദേ​ശ്യ​മെ​ന്ന് ഇ​ബ്‌​നു ഉ​മ​റി​നെ പോ​ലു​ള്ള പ്ര​മു​ഖ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​സ്ദ​ലി​ഫ​യി​ലെ ഖു​സ​അ് എ​ന്ന കു​ന്നി​നു താ​ഴെ​യാ​ണ് മ​ശ്അ​റു​ല്‍ ഹ​റാം. ഇ​വി​ടെ 'മ​ശ്അ​റു​ല്‍ ഹ​റാം' എ​ന്ന പേ​രി​ൽ ഒ​രു പ​ള്ളി​യു​മു​ണ്ട്. മു​സ്ദ​ലി​ഫ​യി​ലെ റോ​ഡ് ന​മ്പ​ര്‍ അ​ഞ്ചി​നു സ​മീ​പ​മാ​ണ് ഇ​തു​ള്ള​ത്.

5,040 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​മു​ള്ള പ​ള്ളി​യി​ല്‍ 12,000 പേ​ര്‍ക്ക് ന​മ​സ്‌​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കും പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വാ​ച​ക​ന്‍ ഹ​ജ്ജി​ന്റെ സ​മ​യ​ത്ത് രാ​ത്രി താ​മ​സി​ച്ച സ്ഥ​ല​ത്ത് പി​ന്നീ​ട് നി​ര്‍മി​ച്ച​താ​ണ് ഈ ​പ​ള്ളി. മു​സ്ദ​ലി​ഫ​യി​ൽ എ​വി​ടെ​യും ഹാ​ജി​മാ​ർ​ക്ക് താ​മ​സി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Musdalifah
News Summary - Musdalifah: The Virtue of night shelter
Next Story