നവരാത്രി: ക്ഷേത്രങ്ങളിൽ പൂജവെപ്പ് കഴിഞ്ഞു; നാളെ വിദ്യാരംഭം
text_fieldsതിരുനാവായ: നവരാത്രി ആഘോഷ ഭാഗമായി ഞായറാഴ്ച ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവെപ്പ് നടത്തി. പഠിക്കുന്ന പുസ്തകങ്ങൾ, മറ്റു ഗ്രന്ഥങ്ങൾ, പണിയായുധങ്ങൾ എന്നിവയാണ് പൂജക്കു വെച്ചത്. പണിശാലകളിലും തൊഴിൽ ശാലകളിലും ഉപയോഗിക്കുന്ന യന്ത്രസാമഗ്രികൾ അതതിടങ്ങളിൽതന്നെയാണ് പൂജക്ക് വെച്ചത്. പൂജ കഴിഞ്ഞ് വിജയദശമി ചൊവ്വാഴ്ച എല്ലാം പുറത്തെടുക്കും.
തുടർന്ന് കുരുന്നുകളെ എഴുത്തിനിരുത്തും. തിരൂർ തുഞ്ചൻപറമ്പ്, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, വൈരങ്കോട് ഭഗവതി ക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, ചന്ദനക്കാവ് ദേവീക്ഷേത്രം, മേൽപ്പത്തൂർ സ്മാരകം, പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രം, തലക്കാട് അയ്യപ്പൻകാവ് ക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, അമ്പലക്കുളങ്ങര ക്ഷേത്രം, തെക്കൻ കുറ്റൂർ പഴയേടത്ത് ശിവക്ഷേത്രം, മാട്ടുമ്മൽ ശിവക്ഷേത്രം എന്നിവിടങ്ങളിലൊക്കെ സാംസ്കാരിക നായകരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തിൽ ഹരിശ്രീ കുറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.