നവരാത്രി ദിനങ്ങൾക്ക് നിറക്കാഴ്ചയായി ബൊമ്മക്കൊലു
text_fieldsപാലക്കാട്: വിശ്വാസത്തിന്റെ നിറക്കാഴ്ചയായി ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷത്തിന് തുടക്കം. തിന്മക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി ബൊമ്മകൾ നിരക്കുമ്പോൾ അവയിൽ നവരാത്രി സന്ദേശവും നിറയുന്നു. രക്തചന്ദനത്തിൽ ഒരുക്കിയെടുത്ത ‘മരപ്പാച്ചി’യും പൂർണകുംഭവുമാണ് കൊലുവിന്റെ മുഖ്യ ആകർഷണം. സാധാരണയായി 3, 5, 7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികൾ നിർമിക്കുന്നത്. പടികൾക്ക് മുകളിൽ തുണി വിരിച്ചശേഷം ദേവീദേവന്മാരുടെ ബൊമ്മകൾ അവയുടെ വലുപ്പത്തിനും സ്ഥാനത്തിനുമനുസരിച്ച് അതിൽ നിരത്തിവെക്കുന്നു. സരസ്വതീ ദേവി, ദശാവതാരങ്ങൾ, ശ്രീരാമപട്ടാഭിഷേകം, കൃഷ്ണനും രാധയും എല്ലാം ബൊമ്മകളായുണ്ട്. പുതിയ കാലത്തിന്റെ പ്രതീകമായി ഛോട്ടാഭീം വരെ ഇടംപിടിച്ചു കഴിഞ്ഞു ബൊമ്മക്കൊലുവിൽ.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ സംഗീതോത്സവത്തിനും വിശേഷാൽ ചടങ്ങുകൾക്കും തുടക്കമായി. 22നാണ് പൂജവെപ്പ്. 23ന് മഹാനവമി. 24നാണ് വിജയദശമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.