ബുഖുവയിലെ പുതിയ മസ്ജിദ് ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: ഫാതിമ ബിൻത് അഹ്മദ് അജൂർ ജുമുഅ മസ്ജിദ് സുന്നി വഖഫ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. പള്ളികൾ പണിയാനും അവ പരിപാലിക്കാനും മുന്നോട്ടുവരുന്ന നന്മേച്ഛുക്കൾ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിന്റെയും തിരുവെളിച്ചത്തിന്റെയും പ്രദേശത്തെ കേന്ദ്രമായി മസ്ജിദ് മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സ്നേഹം, കരുണ, നീതി, സന്തുലിതത്വം എന്നീ മഹനീയ ഗുണങ്ങൾ പ്രസരിപ്പിക്കാൻ പള്ളികൾക്ക് സാധിക്കേണ്ടതുണ്ട്.
മുസ്ലിം സമൂഹത്തിന്റെ സാമൂഹിക ജീവിതത്തിന് ഊടും പാവും പകർന്നുനൽകുകയും അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ഒന്നാണ് പ്രദേശത്തെ പള്ളികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളി നിർമാണത്തിന് സംഭാവന നൽകിയവർക്ക് പ്രതിഫലത്തിനായി അദ്ദേഹം പ്രാർഥിക്കുകയും ചെയ്തു.
2000 മീറ്റർ ചതുരശ്ര മീറ്റർ ഭൂമിയിൽ 2136 ചതുരശ്ര മീറ്ററിലാണ് പള്ളി നിർമിച്ചിട്ടുള്ളത്. 880 പുരുഷന്മാർക്കും 120 സ്ത്രീകൾക്കും ഇവിടെ ഒരേ സമയം പ്രാർഥിക്കാൻ സാധിക്കും. വിവിധോദ്ദേശ്യ ഹാൾ അടക്കമുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.