യു.എ.ഇയിൽ ഇനി നക്ഷത്ര രാവുകള്‍
text_fieldsദേശീയ ദിനാഘോഷങ്ങളുടെ ആരവമടങ്ങവെ ക്രിസ്മസ്-പുതുവല്‍സര സന്തോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ് യു.എ.ഇ. പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങുകളോടെയാണ് യു.എ.ഇയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ തിരുപിറവി ദിനത്തെ വരവേല്‍ക്കുക. താമസ സ്ഥലങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും ക്രിസ്മസ് നക്ഷത്രങ്ങളും പുല്‍കൂടുകളും ഒരുക്കി വര്‍ണാഭമായ ആഘോഷമാണ് മലയാളികളുള്‍പ്പെടെയുള്ളവര്‍ യു.എ.ഇയില്‍ സംഘടിപ്പിക്കുക.
റാസല്‍ഖൈമ ജസീറ അല്‍ ഹംറയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് ലൂക്ക്സ്, സെന്റ് ആന്റണീസ് പാദുവ കാത്തലിക്, സെന്റ് തോമസ് മാര്‍ത്തോമ, സെന്റ് ഗ്രിഗോറിയോസ് ജേക്കബൈറ്റ് സുറിയാനി ഓര്‍ത്തഡോക്സ്, ഇവാഞ്ചലിക്കല്‍, സെവന്ത് ഡേ അഡ്വെഞ്ചറിസ്റ്റ് തുടങ്ങിയ ചര്‍ച്ചുകളില്‍ ക്രിസ്മസ്-പുതുവല്‍സര പ്രാര്‍ഥനകള്‍ നടക്കും. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കരോള്‍ സര്‍വീസുകളും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പൊലിമയേകും.
അബുദാബി, ദുബൈ, ഷാര്‍ജ, ഫുജൈറ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലെ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കും. ക്രിസ്മസ് എത്തുന്നതോടെ അലങ്കാര വസ്തുക്കളുടെ വില്‍പ്പന പ്രതീക്ഷയിലാണ് വ്യാപാര കേന്ദ്രങ്ങള്‍. നക്ഷത്രം, എല്‍.ഇ.ഡി ബള്‍ബുകള്‍, ക്രിസ്മസ് ബെല്ലുകള്‍ റിങ്ങുകള്‍, ബലൂണുകള്‍, റെഡിമെയ്ഡ് പുല്ക്കൂടുകള് തുടങ്ങിയവ വിപണിയില്‍ സുലഭമാണ്.
വിവിധ വലുപ്പത്തിലും വ്യത്യസ്ത രൂപങ്ങളിലുമുള്ള കേക്കുകളുടെ കച്ചവടവും ക്രിസ്മസ് നാളുകളില്‍ തകൃതിയാകും. ക്രിസ്മസ്-പുതുവല്‍സരത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ ഒരുക്കിയാണ് ചെറുതും വലുതുമായ ഹോട്ടലുകളും താമസ കേന്ദ്രങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. താമസത്തിനൊപ്പം ഭക്ഷണവും സംഗീത പരിപാടികളും സൗജന്യമായി ആസ്വദിക്കാന്‍ കഴിയുമെന്ന വാഗ്ദാനവും വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.