Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightOnamchevron_rightവീ​ണ്ടും വ​ര​ട്ടെ...

വീ​ണ്ടും വ​ര​ട്ടെ പ​ങ്കു​വെ​ക്ക​ലി​ന്‍റെ ന​ല്ലോ​ണ​ങ്ങ​ൾ

text_fields
bookmark_border
വീ​ണ്ടും വ​ര​ട്ടെ പ​ങ്കു​വെ​ക്ക​ലി​ന്‍റെ ന​ല്ലോ​ണ​ങ്ങ​ൾ
cancel

സ്മി​ത ദീ​പു

കോ​വി​ഡ് മ​ഹാ​മാ​രി താ​ണ്ഡ​വം തു​ട​ങ്ങി​യി​ട്ട് മൂ​ന്നു​ വ​ർ​ഷ​ത്തോ​ട​ടു​ക്കു​ന്നു. ആ​ഘോ​ഷ​ങ്ങ​ളും കൂ​ട്ടം​ചേ​ര​ലു​ക​ളും ലോ​ക​ത്തി​നു ന​ഷ്ട​പ്പെ​ട്ടി​ട്ടും ഏ​താ​ണ്ട് അ​ത്ര​യും​ത​ന്നെ​യാ​യി. മ​നു​ഷ്യ​മ​ന​സ്സു​ക​ളി​ൽ കോ​വി​ഡ് ഏ​ൽ​പി​ച്ച ഭീ​തി​യു​ടെ ക​രി​നി​ഴ​ൽ മാ​റി​വ​രു​ന്ന​തേ​യു​ള്ളൂ. എ​ങ്കി​ലും ചു​റ്റു​മൊ​ന്നു ക​ണ്ണോ​ടി​ച്ചു​നോ​ക്കു​മ്പോ​ൾ അ​ങ്ങി​ങ്ങ് ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ളും പ്ര​ത്യാ​ശ​ക​ളും വാ​രി​വി​ത​റി​ത്തു​ട​ങ്ങി​യ​താ​യി കാ​ണാം. വൈ​റ​സി​നൊ​പ്പം ജീ​വി​ക്കാ​ൻ ഉ​റ​പ്പി​ച്ച, അ​തി​നെ​തി​രെ പോ​രാ​ടു​ന്ന ന​ഴ്സി​ങ് സ​മൂ​ഹ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ.

കോ​വി​ഡ് രോ​ഗ​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു​വെ​ങ്കി​ലും ആ​ഘോ​ഷ​ങ്ങ​ളെ നെ​ഞ്ചോ​ടു​ചേ​ർ​ക്കു​ന്ന മ​റ്റേ​തൊ​രു മ​ല​യാ​ളി​യെ​പ്പോ​ലെ എ​ന്റെ മ​ന​സ്സി​നെ​യും അ​തി​ൽ നി​ന്നെ​ങ്ങ​നെ മാ​റ്റി​നി​ർ​ത്താ​ൻ പ​റ്റും. അ​തു​കൊ​ണ്ടാ​വും 'മാ​വേ​ലി നാ​ട് വാ​ണീ​ടും കാ​ലം മാ​നു​ഷ​രെ​ല്ലാ​രു​മൊ​ന്നു​പോ​ലെ' എ​ന്ന് പാ​ടി​ന​ട​ന്നി​രു​ന്ന ആ ​നാ​ളു​ക​ളു​ടെ ഓ​ർ​മ​ക​ൾ ക​ട​ന്നു​വ​രു​മ്പോ​ഴെ​ല്ലാം മ​ന​സ്സും പ​ട്ടം പോ​ലെ ഉ​യ​ർ​ന്നു​പ​റ​ക്കു​ന്ന​ത്. പ​റ​ക്ക​ലി​ന്റെ അ​വ​സാ​നം എ​ത്തി​നി​ൽ​ക്കു​ന്ന​താ​വ​ട്ടെ മ​ഴ​വി​ല്ലി​ൻ ഏ​ഴു വ​ർ​ണ​ങ്ങ​ൾ വാ​രി വി​ത​റു​ന്ന അ​ത്ത​പ്പൂ​ക്ക​ള​ത്തി​ലാ​ണ്.

പ​ങ്കു​വെ​ക്ക​ലി​ന്റെ, സ​മൃ​ദ്ധി​യു​ടെ, ആ​ഹ്ലാ​ദ​ത്തി​ന്റെ കൂ​ടി​ച്ചേ​ര​ലു​ക​ൾ ന​ട​ക്കു​ന്ന ഓ​ണ​മു​റ്റ​ത്താ​ണ്. ചി​ങ്ങ​മാ​സം പി​റ​ക്കു​മ്പോ​ൾ തു​ട​ങ്ങു​ന്ന ഒ​രു​ക്ക​ങ്ങ​ൾ ഉ​ത്ര​ട്ടാ​തി വ​ള്ളം​ക​ളി​യോ​ടു​കൂ​ടി അ​വ​സാ​നി​ക്കും. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ കി​ട്ടു​ന്ന പു​തി​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് തു​മ്പ​യും ചെ​ത്തി​യും മു​ക്കു​റ്റി​യും ശേ​ഖ​രി​ച്ച്​ പൂ​ക്ക​ളം ഒ​രു​ക്കി ന​ട​ന്നി​രു​ന്ന നി​ഷ്ക​ള​ങ്ക ബാ​ല്യ​കാ​ല​ത്തി​ന്റെ ഓ​ർ​മ​ക​ൾ. അ​ത് ത​രു​ന്ന ഊ​ർ​ജം വി​ശേ​ഷ​ണാ​തീ​ത​മാ​ണ്. ഒ​പ്പ​മു​ണ്ടാ​യ​വ​ർ അ​വ​സാ​ന നി​മി​ഷ​ത്തി​ൽ അ​ടു​ത്തു​ണ്ടാ​ക​ണം എ​ന്നാ​ഗ്ര​ഹി​ച്ചി​ട്ടും അ​തി​നു സാ​ധി​ക്കാ​ത്ത രോ​ഗി​ക​ളു​ടെ നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ൽ ഞ​ങ്ങ​ൾ ന​ഴ്‌​സു​മാ​ർ ന​ൽ​കു​ന്ന ഒ​രു പു​ഞ്ചി​രി​യാ​കും അ​വ​ർ​ക്ക് തെ​ല്ലാ​ശ്വാ​സം ന​ൽ​കു​ക. എ​ന്നാ​ൽ, ഇ​ന്ന് ആ ​പു​ഞ്ചി​രി​യും മു​ഖാ​വ​ര​ണ​ങ്ങ​ളാ​ൽ വേ​ദ​ന​യോ​ടെ മ​റ​ച്ചു​ക​ള​യേ​ണ്ടി​വ​ന്നു ഞ​ങ്ങ​ൾ​ക്ക്. അ​ന്ന് പ​ങ്കു​വെ​ക്ക​ലി​ന്റെ മാ​ഹാ​ത്മ്യ​മാ​യി​രു​ന്നു കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന് പ​റ​യു​ന്ന​ത് ഒ​ന്നും പ​ങ്കു വെ​ക്ക​രു​ത്, കോ​വി​ഡ് രോ​ഗം വ​രും എ​ന്നാ​ണ്. എ​ല്ലാം മ​ഹാ​മാ​രി പ്ര​തി​രോ​ധി​ക്കാ​ൻ ആ​ണെ​ങ്കി​ൽ​പോ​ലും ഒ​റ്റ ചോ​ദ്യം. ന​മു​ക്കും ശ്ര​മി​ച്ചു​കൂ​ടേ, ക​മ്പ്യൂ​ട്ട​റി​ലും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ലും ജീ​വി​ക്കു​ന്ന ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഒ​രു​പി​ടി ന​ല്ല ഓ​ർ​മ​ക​ൾ കൊ​ടു​ക്കാ​ൻ.

കോ​വി​ഡി​നൊ​പ്പം ജീ​വി​തം തു​ട​രു​മ്പോ​ൾ ഓ​ണ​വും ഓ​ണാ​ഘോ​ഷ​വും ഓ​ര്‍മ​ക​ളി​ല്‍‍ മാ​ത്ര​മാ​യി മാ​റാ​തെ​യി​രി​ക്കാ​ൻ ന​മു​ക്ക് ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022benefits of sharing
News Summary - Onam: back to the benefits of sharing
Next Story