ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷം നാമെല്ലാവരുടേതുമാണെന്ന് സാദിഖലി തങ്ങൾ; ‘മതങ്ങളെയും മതമൂല്യങ്ങളെയും തള്ളിപ്പറയുന്നവർ എത്തിച്ചേരുക വിനാശത്തിൽ’
text_fieldsകോഴിക്കോട്: മതങ്ങളെയും മതമൂല്യങ്ങളെയും തള്ളിപ്പറയുന്നവർ അവസാനമെത്തിച്ചേരുക സ്വന്തത്തിന്‍റെയും സമൂഹത്തിന്‍റെയും വിനാശത്തിലാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ക്രിസ്മസ് ദിനത്തിൽ ചന്ദ്രിക ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സാദിഖലി തങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ ദിവസം ജർമനിയിൽ നാം കണ്ട കാഴ്ച അതാണ്. മതത്തെ ധിക്കരിച്ച എക്സ് മുസ് ലിം ക്രിസ്മസ് മാർക്കറ്റിലേക്ക് വാഹനമിടിച്ച് കയറ്റി നിരവധി ആളുകളുടെ ജീവന് അപായം വരുത്തി. മതങ്ങളുടെ അന്തസത്ത മനസിലാക്കാത്തത് കൊണ്ടാണ് അത്. അക്രമങ്ങളെ ആശ്രയിക്കാതെ, ആളുകളുമായി സൗഹാർദം കാത്തുസൂക്ഷിച്ച് ആത്മീയമായ വിജയം നേടാനാകുമെന്നത് തീർച്ചയാണ്. അതാണ് ജീവിതത്തിൽ നാമെല്ലാവരും അനുവർത്തിക്കേണ്ടത്.
വർത്തമാന ഇന്ത്യയിൽ ഇത്തരം മാനുഷിക ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക എന്നത് അതീവ കഠിനമാണെന്നാണ് പുറത്ത് നിന്നും നോക്കുന്നവർക്ക് തോന്നുക. എന്നാൽ, ഇന്ത്യയുടെ പാരമ്പര്യം സ്നേഹത്തിലും സാഹോദര്യത്തിലും സഹവർത്തിത്വത്തിലും ഊന്നിയതാണ്. അതു കൊണ്ടുതന്നെയാണ് ഓരോ ആഘോഷങ്ങളിലും ജാതി, മത ഭേദമന്യേ നാം പങ്കാളികളാകുന്നത്.
ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷവും നാമെല്ലാവരുേതടുമാണ്. സ്നേഹവും സാഹോദര്യവും ത്യാഗവും സഹനവും സ്വജീവിതത്തിലൂടെ മാലോകർക്ക് പകർന്നു നൽകിയതാണ് യേശു അഥവ ഈസ നബി ഈ ഭൂമിയിൽ നിന്നും ദൈവത്തിങ്കലേക്ക് ഉയർത്തപ്പെട്ടത്.
മതങ്ങൾ പകർന്നു നൽകുന്ന സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ആശയങ്ങൾ മുറുകെപിടിച്ച് നമുക്ക് എല്ലാ ദിവസവും മാനവിക ആഘോഷിക്കാമെന്നും സാദിഖലി തങ്ങൾ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.