അയ്യപ്പൻ വിളക്കുത്സവത്തിൽ സദ്യവട്ടത്തിന് അതിഥിയായി റഷീദലി തങ്ങളും
text_fieldsവേങ്ങര: ഗുരു താമസ്വാമി സ്മാരക അയ്യപ്പൻ വിളക്കുത്സവത്തിന്‍റെ ഭാഗമായി നടന്ന സമൂഹ അന്നദാനത്തിൽ പാണക്കാട് റഷീദലി തങ്ങളും അതിഥിയായെത്തി.
ക്ഷേത്ര വിളക്കുത്സവ ഭാരവാഹികളായ തൊമ്മങ്ങാട്ട് രാധാകൃഷ്ണൻ നായർ, പാങ്ങാട്ട് മോഹൻദാസ്, പറാട്ട് മണികണ്ഠൻ, ഇടത്തിൽ ശശിധരൻ, കെ.സി. നാരായണൻ, പനക്കൽ സനൂഷ്, കരങ്ങാടൻ പത്മനാഭൻ, കടവത്ത് സുരേഷ്, ഇടത്തിൽമനോജ്, മേൽശാന്തി അനീഷ് നമ്പൂതിരി, ഇയ്യാറ്റു കുന്നത്ത് ചിന്നസ്വാമി എന്നിവർ തങ്ങളെ സ്വീകരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. പൂച്യാപ്പു, വാർഡ് മെമ്പർ സി.പി. ഖാദർ, പി.കെ. അസ്ലു, പറമ്പിൽ ഖാദർ, സിദ്ദീഖ് ഫൈസി പിലാക്കൽ, പാറയിൽ ഹാഷിം തങ്ങൾ, മഹല്ല് ഖത്തീബ് അബ്ദുറഹിമാൻ മുസ്ലിയാർ, വ്യാപാരി നേതാക്കളായ പി. അസീസ് ഹാജി, എം.കെ. സൈനുദ്ദീൻ, സി.എച്ച്. മുസ്തഫ മൗലവി, ടി.കെ. ദിലീപ്, വേങ്ങര സി.ഐ മുഹമ്മദ് ഹനീഫ, എസ്.ഐ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.