Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightതാളുകൾ തുറന്ന്...

താളുകൾ തുറന്ന് നൂറ്റാണ്ടിനപ്പുറത്തുനിന്ന് ഹജ്ജ് കാഴ്ചകൾ

text_fields
bookmark_border
താളുകൾ തുറന്ന് നൂറ്റാണ്ടിനപ്പുറത്തുനിന്ന് ഹജ്ജ് കാഴ്ചകൾ
cancel
camera_alt

ഫോട്ടോ: ‘115 വർഷ മുമ്പുള്ള ഹജ്ജി​ന്റെ കാഴ്​ചകൾ’ പുസ്തകത്തിൽ നിന്നുള്ള കാഴ്ചകൾ

Listen to this Article

ജിദ്ദ: ഇന്ത്യൻ ഫോട്ടോഗ്രാഫർ പകർത്തിയ 115 വർഷം മുമ്പുള്ള ഹജ്ജി​ന്റെ കാഴ്​ചകളുടെ പുസ്​തകം പുറത്തിറങ്ങി. കിങ്​ അബ്​ദുൽ അസീസ്​ പബ്ലിക്​ ലൈബ്രററിയാണ്​ ഗവേഷകനായ ഡോ. സാഹിബ്​ ആലം അൽനദ്​വി തയാറാക്കിയ 'ഇരുഹറമുകളും ഹജ്ജി​ന്റെയും കാഴ്​ചകളും ഹാജി അഹ്​മദ്​ മിർസയുടെ ലെൻസിലൂടെ' എന്ന പുസ്​തകത്തി​ന്റെ ആദ്യപതിപ്പ്​ പ്രസിദ്ധീകരിച്ചത്​.

240 പേജുകളുള്ള പുസ്തകത്തിൽ പുരാതന ഭൂപടങ്ങളിലും ഡ്രോയിങുകളിലും മിനിയേച്ചറുകളിലും ഇരുഹറമുകളെക്കുറിച്ചുള്ള ആമുഖം ഉൾപ്പെടുന്നു. ഇന്ത്യൻ ഫോട്ടോഗ്രാഫറായ അഹ്​മദ്​ മിർസ പകർത്തിയ ഇരുഹറമുകളുടെയും പുണ്യ സ്ഥലങ്ങളുടെയും ഫോട്ടോഗ്രാഫുകളാണ് ഇതിലുള്ളത്. ആദ്യകാല ഇന്ത്യൻ അച്ചടി സംസ്കാരത്തിൽ ഇരുഹറമുകൾ, ഫോട്ടോഗ്രാഫർ അഹമ്മദ് മിർസയുടെ വിവർത്തനം, ദബ്ബാസി​ന്റെ ആൽബത്തിലൂടെ ഇരുഹറമുകളുടെ മിർസയുടെ ചിത്രങ്ങളുടെ വിവർത്തനവും പഠനവും, ബ്രിട്ടീഷ് ലൈബ്രറി ആൽബത്തിലൂടെ ഇരുഹറമുകളുടെ മിർസയുടെ ചിത്രങ്ങളുടെ വിവർത്തനവും പഠനവും എന്നീ തലക്കെട്ടിലുള്ള നാല് അധ്യായങ്ങളാണ്​ ഗവേഷകൻ ഇതിലുൾക്കൊള്ളിച്ചിട്ടുള്ളത്​​.


ഹാജി അഹമ്മദ് മിർസയുടെ ഒരു കൂട്ടം ഫോട്ടോഗ്രാഫുകളുടെ വായന, വിശകലനം, ശാസ്ത്രീയ നിരീക്ഷണം എന്നിവയും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്​. 1907ൽ ഹജ്ജിനായി മക്കയിൽ വന്ന ആദ്യത്തെ ഇന്ത്യൻ പ്രഫഷനൽ ഫോട്ടോഗ്രാഫറായി ഹാജി അഹ്​മദ്​ മിർസയെ കണക്കാക്കുന്നു. അതിനാൽ മക്കയിലെ ത​ന്റെ സാന്നിധ്യം പ്രയോജനപ്പെടുത്തി ഹജ്ജി​ന്റെയും ഹറമുകളെയും സംബന്ധിച്ച വ്യതിരിക്തവും വിശിഷ്ടവുമായ ഫോട്ടോകൾ പകർത്തി ലോകത്തിന്​ സമർപ്പിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഡൽഹിയിലെ ത​ന്റെ സ്​റ്റുഡിയോയിൽ പ്രിൻറ്​​ ചെയ്തു. ഹജ്ജ്​ ഉംറ തീർഥാടകർക്കും ഇത്തരത്തിലുള്ള ചിത്രങ്ങളിലും കാർഡുകളിലും താൽപ്പര്യമുള്ളവർക്കെല്ലാം വിൽക്കുന്നതിനായി മക്കയിലേക്കും മദീനയിലേക്കും അദ്ദേഹം അവ കയറ്റുമതി ചെയ്തു.

ഇന്ത്യയിലെ മുഗളന്മാരെക്കുറിച്ചുള്ള ​ത​ന്റെ ഗവേഷണ പ്രബന്ധം തയാറാക്കാൻ തുടങ്ങിയ കാലം മുതൽ മിർസയുടെ ഫോട്ടോ ശേഖരണത്തി​ന്റെ തിരക്കിലായിരുന്നു പുസ്​തകം തയാറാക്കിയ ഗവേഷകൻ. പുസ്തകത്തി​ന്റെ ആമുഖത്തിൽ ത​ന്റെ തെരച്ചിലിനിടയിൽ ഡൽഹിയിലെ ഹാജി അഹമ്മദ് മിർസയുടെ സ്റ്റുഡിയോയിൽനിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ച ചിത്രങ്ങളും കാർഡുകളും ആൽബങ്ങളും സംബന്ധിച്ച്​ വിവരിക്കുന്നുണ്ട്​. ബ്രിട്ടീഷ് ലൈബ്രറിയിലുണ്ടെന്നും ബദർ ഈസ അൽഹാജി​ന്റെ 'പിക്ചേഴ്സ് ഫ്രം ദ പാസ്റ്റ്' എന്ന പുസ്തകത്തിലും വില്യം വെസിയുടെ 'ദ കിങ്​ ഓഫ് സൗദി അറേബ്യ: ദ ഏർലി ഫോട്ടോഗ്രാ​ഫേഴ്സ്' എന്ന പുസ്തകത്തിലും മിർസയുടെ ചിത്രങ്ങൾ പരാമർശിക്കുന്നതായി ഗവേഷകൻ വ്യക്തമാക്കുന്നുണ്ട്​.


ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നിർമിക്കുന്നതിൽ മിർസയ്ക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്നും ഉറുദു ഭാഷയിലുള്ള വിശദീകരണങ്ങളും അഭിപ്രായങ്ങളും കൊണ്ട് അവയെ അലങ്കരിക്കുകയും ചെയ്തുവെന്ന് ഗവേഷകൻ പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്​. ഹജ്ജ് നിർവഹണത്തി​ന്റെ ഒരു സുപ്രധാന ഘട്ടത്തിൽ പകർത്തിയ മിർസയുടെ മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും ചിത്രങ്ങൾക്ക്​ ആധുനിക കാലത്ത്​ വലിയ പ്രധാന്യമുണ്ടെന്നും വിവിരിക്കുന്നു​. മക്ക ഹറം, മസ്​ജിദുന്നബവി, അറഫ, ബാബ് അൽഅൻബരിയ, ഖൈഫ് പള്ളി, മിന, അൽ മുഅലാ, ബഖീഅ്​ മഖ്​ബറകൾ, ഖുബാഅ്,​ ഹജ്ജുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങൾ എന്നിവ ആഴത്തിൽ ചിത്രീകരിക്കാൻ മിർസ ശ്രമിച്ചിട്ടുണ്ട്​.

ഇരുഹറമുകളുടെ മിനിയേച്ചറുകളും ഡ്രോയിങുകളും നിർമിക്കുന്നതിൽ ഇന്ത്യക്കാരുടെ താൽപ്പര്യം, ഇന്ത്യൻ അച്ചടി സംസ്കാരത്തിൽ ആദ്യകാലം മുതൽ ഇരുഹറമുകളുടെ ചിത്രങ്ങൾക്കുള്ള സ്ഥാനം, 19-ാം നൂറ്റാണ്ടി​ന്റെ രണ്ടാം പകുതി മുതൽ ഇരുഹറമുകളുടെയും വിശുദ്ധ സ്ഥലങ്ങളുടെയും ഫോട്ടോകൾ പകർത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയ നിരവധി ഇന്ത്യൻ ഫോട്ടോഗ്രാഫർമാരെയും പുസ്​തകത്തിൽ ഗവേഷൻ പരാമർശിക്കുന്നുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian photographerHajj photoold photos
News Summary - Pictures of an Indian photographer in the book 'Views of the Hajj 115 Years Ago'
Next Story