ശബരിമല തീർഥാടനം; ഹെല്പ് ഡെസ്ക് തുടങ്ങി; കാനനപാതയില്‍ നിയന്ത്രണം
text_fieldsതൊടുപുഴ: ശബരിമല തീർഥാടകര്‍ക്ക് മികച്ച സേവനം നല്കാൻ നടപടിയുമായി ജില്ല ഭരണകൂടം. ക്രമീകരണം വിലയിരുത്താനും ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനും കണ്ട്രോള് റൂമും ഹെല്പ് ഡെസ്കും ആരംഭിച്ചു. കലക്ടറേറ്റ് ഇടുക്കി -04862 232242 ചാര്‍ജ് ഓഫിസര്‍ -അഡീ.ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, -9446303036. ടീം അംഗങ്ങള്‍ -വി.ആര്. ഗോപകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് -7907366681, ബി. അജി, സീനിയര്‍ ക്ലര്‍ക്ക് -9496064718, വി.എസ്. വിനോജ്, സീനിയര്‍ ക്ലര്‍ക്ക് -9447324633 എന്നിവർക്കാണ് ചുമതല.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്രക്ക് ജില്ല ഭരണകൂടം നിയന്ത്രണം എര്‍പ്പെടുത്തി. സത്രം വഴി രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു വരെയും അഴുതക്കടവ് വഴി രാവിലെ ഏഴു മുതൽ ഉച്ചക്ക് 2.30 വരെയും മുക്കുഴിവഴി രാവിലെ ഏഴു മുതല്‍ വൈകീട്ട് 3.30 വരെയും യാത്ര ചെയ്യാം. ശബരിമലയില്‍നിന്ന് തിരിച്ച് സത്രത്തിലേക്ക് രാവിലെ ഒമ്പതു മുതല്‍ 11വരെ യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്.
റോഡുകളുടെ ശോച്യാവസ്ഥയും ദിശാ ബോർഡുകളുടെ
അഭാവവും
ശബരിമല സീസൺ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ഹൈറേഞ്ചിലെ റോഡുകളുടെ ശോച്യാവസ്ഥയും ആവശ്യമായ സുരക്ഷാദിശാ ബോർഡുകൾ ഇല്ലാത്തതും ബുദ്ധിമുട്ട് വർധിപ്പിക്കും. തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന, പുതുച്ചേരി തുടങ്ങിയിടങ്ങളിൽനിന്നെത്തുന്നവർക്ക് റോഡുകളുടെ അവസ്ഥയെക്കുറിച്ച് ധാരണയില്ലാത്തത് വെല്ലുവിളിയാകും. തീർഥാടകർ കടന്നുപോകുന്ന പ്രധാന കേന്ദ്രമായ കട്ടപ്പനയിൽ വാഹനങ്ങൾ തിരിച്ചുവിടാൻ സേവനം ലഭ്യമല്ലാത്തതിനാൽ സ്ഥലം പരിചയമില്ലാത്തവർ ചുറ്റിത്തിരിയേണ്ട സ്ഥിതിയാണ്. പുളിയൻമല മുതൽ കട്ടപ്പന വരെയുള്ള റോഡിലെ ഹെയർപിൻ വളവുകളിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പ്രതിഷേധത്തെ തുടർന്ന് വളവുകളിൽ കുറെ ഭാഗത്ത് ടൈൽ പാകിയിരുന്നു. എന്നാൽ, ടൈൽ പാകാത്തിടത്താണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. കമ്പംമെട്ട് മുതൽ ആമയാർവരെയും അവിടെ നിന്ന് പുളിയൻമല-കട്ടപ്പന-കുട്ടിക്കാനം റൂട്ടിലുമെല്ലാം റോഡിലേക്ക് കാട് വളർന്നുനിൽക്കുന്നത് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.