ഫ്രാൻസിസ് മാർപാപ്പയുടെ ഈദുൽഫിത്വർ സന്ദേശം കൈമാറി
text_fieldsആലപ്പുഴ: ഫ്രാൻസിസ് മാർപാപ്പയുടെ ഈദുൽഫിത്വർ സന്ദേശം ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ് ജയിംസ് റാഫേൽ ആനാപറമ്പിൽ ജമാഅത്തെ ഇസ്ലാമി ജില്ല നേതാക്കൾക്ക് കൈമാറി. കരുതലിെൻറയും കൈമാറലിെൻറയും സന്ദേശമാണ് ഈദുൽഫിത്വർ നൽകുന്നത്.
സന്തോഷവും സന്താപവും പരസ്പരം പങ്കുവെക്കുമ്പോഴാണ് മാനുഷികബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നത്. പരസ്പരം കൈമാറുന്ന മാനുഷികവും സാഹോദര്യവുമായ മൂല്യങ്ങളിൽനിന്ന് സന്തോഷത്തിെൻറയും സമാധാനത്തിെൻറയും ഈദുൽഫിത്വർ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും ആശംസിക്കുന്നതായും സന്ദേശത്തിൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലസെക്രട്ടറി ഡോ. ബഷീർ സന്ദേശം ഏറ്റുവാങ്ങി. ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ, മീഡിയ സെക്രട്ടറി സജീർ ഹസൻ എന്നിവർ പങ്കെടുത്തു.
ചെറിയ പെരുന്നാൾ ആഘോഷത്തിന് നാടൊരുങ്ങി
ത്യാഗനിർഭരമായ വ്രതനാളുകൾക്ക് വിടചൊല്ലിയെത്തുന്ന ചെറിയ പെരുന്നാൾ (ഈദുൽഫിത്ർ) ആഘോഷത്തിനായി നാടൊരുങ്ങുന്നു. രണ്ടുവർഷത്തെ കോവിഡ് മഹാമാരിക്കുശേഷം വിശ്വാസികളുടെ ഒത്തുചേരലുകൾക്ക് അവസരമൊരുക്കുന്ന ആഘോഷത്തിന് മാറ്റുകൂട്ടാനുള്ള ആവേശത്തിലാണ് വീടുകളും പള്ളികളും.
ഒരു മാസത്തെ നീണ്ട വ്രതാനുഷ്ഠാനത്തിലൂടെയും വ്യത്യസ്തമായ ആരാധനാകർമങ്ങളിലൂടെയും മനസ്സും ശരീരവും ശുദ്ധമാക്കിയാണ് വിശ്വാസി സമൂഹം ഈദുൽ ഫിത്റിനെ വരവേൽക്കുന്നത്. പുതുവസ്ത്രം ധരിച്ചും സുഗന്ധംപൂശിയും തക്ബീർധ്വനികൾ മുഴക്കിയാണ് വിശ്വാസികൾ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും പോകുക.
ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ ഈദ്ഗാഹ് ഒരുക്കിയിട്ടുണ്ട്. പള്ളിക്ക് പുറത്ത് പ്രത്യേക പന്തലുകൾ ക്രമീകരിച്ചും പ്രാർഥനക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. നമസ്കാരശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നടത്തിയും ആശംസകൾ കൈമാറും.
പുതുവസ്ത്രവും സാധനസാമഗ്രികളും വാങ്ങാൻ ഞായറാഴ്ച വിപണിയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. മൈലാഞ്ചി അണിയുന്ന തിരക്കിലായിരുന്നു വീടകങ്ങൾ. സ്ത്രീകളും കുട്ടികളും വിപണിയിൽനിന്ന് ലഭിക്കുന്ന ട്യൂബ് മൈലാഞ്ചിയിൽ വ്യത്യസ്തങ്ങളായ ഡിസൈനുകൾ തീർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.