പ്രാർഥനയും റമദാനും
text_fieldsഅല്ലാഹുവുമായി അവെൻറ ദാസന്മാർ അങ്ങേയറ്റം അടുക്കുന്ന ധന്യമുഹൂർത്തങ്ങളാണ് റമദാൻ മാസത്തിലെ ഓരോ നിമിഷവും. വ്രതാനുഷ്ഠാനം, നമസ്കാരം, ഖുർആൻ പാരായണം, ഇഅ്തികാഫ്, ദാനധർമങ്ങൾ, ദിക്റ്, ദുആകൾ തുടങ്ങിയ സത്കർമങ്ങളിലൂടെ മനുഷ്യൻ തെൻറ നാഥനുമായി അടുക്കുന്നു.
ഭയഭക്തിയുടെയും പരിശുദ്ധിയുടെയും അന്തരീക്ഷം എങ്ങും സംജാതമാകുന്നു. അതിനാൽ, പ്രാർഥനക്ക് എളുപ്പം ഉത്തരം ലഭിക്കുന്ന സമയമാണ് റമദാൻ മാസം. ആത്മാർഥതയോടെയും നിഷ്കളങ്കതയോടെയും ചെയ്യുന്ന പ്രാർഥനകൾ അല്ലാഹു പ്രത്യേകം സ്വീകരിക്കും.
നബി (സ) പറഞ്ഞു: റമദാനിലെ ഓരോ രാത്രിയും പകലും സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവെൻറ പ്രാർഥന സ്വീകരിക്കപ്പെടുന്ന സന്ദർഭങ്ങളാണ് (ഹദീസ്). നമ്മുടെ പാപങ്ങൾ പൊറുക്കാനും പ്രയാസങ്ങൾ ദൂരീകരിക്കാനും ആവശ്യങ്ങൾ നിർവഹിക്കപ്പെടാനും നിരന്തരം അല്ലാഹുവിനോട് പ്രാർഥിക്കുക.
എങ്കിൽ നാം നിരാശരാവുകയില്ല. നമ്മുടെ മനസ്സിൽ ഉദിക്കുന്ന വികാരവിചാരങ്ങൾപോലും അതിസൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. പ്രാർഥന ഒരു ആരാധനാകർമമാണ്. പ്രാർഥന ആരാധനയുടെ മജ്ജയാണെന്നും തിരുനബി (സ) നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ട് നാം സ്വന്തം ഭാഷയിലും മനസ്സിെൻറ മൗനഭാഷയിലും പ്രാർഥിക്കുക. ഈ സന്ദർഭം ശരിക്കും ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.
മുഹമ്മദ് ഇഖ്ബാൽ ഫൈസി
(ഖതീബ്, ചെലപ്രം മഹല്ല് ജുമുഅത്ത് പള്ളി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.