ലാഭകരമായ കച്ചവടം
text_fieldsമനുഷ്യർ പൊതുവിൽ കച്ചവടക്കണ്ണുള്ളവരാണ്. ലാഭത്തിെൻറ വഴികൾ കണ്ടെത്തുക, നഷ്ടത്തിെൻറ പഴുതുകൾ അടയ്ക്കുക ഇതാണല്ലോ രീതി! ലാഭം ഇല്ലെങ്കിലും നഷ്ടം സംഭവിക്കാതെ, നേരത്തേ സമ്പാദിച്ചുവെച്ചതൊന്നും നഷ്ടപ്പെടാതെ എങ്ങനെ മുന്നോട്ടുപോകും എന്നതാണ് എല്ലാവർക്കും പരമപ്രധാനം.
നമുക്ക് ലാഭം കിട്ടണമെന്നു തന്നെയാണ് പ്രപഞ്ചനാഥനായ അല്ലാഹുവിെൻറ താൽപര്യം. എന്നാൽ താൽക്കാലികമായ ചെറുലാഭത്തിനിടയിൽ സ്ഥിരമായി ലഭിക്കേണ്ട വൻലാഭം കാണാതെ പോകരുതെന്ന് അല്ലാഹുവിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് അല്ലാഹുവിെൻറ മുന്നറിയിപ്പ്: 'വിശ്വാസികേള, നിങ്ങളെ വേദനയേറിയ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്തുന്നൊരു കച്ചവടത്തെക്കുറിച്ച് ഞാൻ അറിയിച്ചുതരെട്ടയോ? നിങ്ങൾ അല്ലാഹുവിലും അവെൻറ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിെൻറ മാർഗത്തിൽ സമ്പത്തുകൊണ്ടും ശരീരംകൊണ്ടും സമരം ചെയ്യുകയും വേണം. അതാണ് നിങ്ങൾക്ക് ഗുണകരം, നിങ്ങൾ അറിവുള്ളവരാണെങ്കിൽ'. (ഖുർആൻ: 61:10,11)
അനന്തമായ യാത്രക്ക് ജീവിതത്തിൽ സമ്പാദിച്ചുവെച്ച ഭൗതിക സൗകര്യങ്ങളൊന്നും ഒപ്പമുണ്ടാവില്ലെന്ന ബോധം നമ്മെ കർമോത്സുകരും കർമനിരതരും ആക്കും. കറകളഞ്ഞ വിശ്വാസവും മുറിയാത്ത സൽകർമങ്ങളും നിലക്കാത്ത സദാചാര നിഷ്്ഠയും െെദവമാർഗത്തിലെ സമരവും എന്ന മുതൽമുടക്കിനായി ബുദ്ധിപൂർവം പരിശ്രമിക്കും.
സമരം സത്യവിശ്വാസിയിൽ പല രൂപത്തിലും നിൽക്കേണ്ടതുണ്ട്. സ്വേച്ഛയോടും തന്നിഷ്ടത്തോടുമുള്ള നിരന്തര സമരമാണ് സദാ ഉണ്ടാകേണ്ടതും ഏറെ പ്രാധാന്യം അർഹിക്കുന്നതും.
ഇൗ സമരത്തിന് സജ്ജമാക്കുകയും തീവ്രപരിശീലനം നൽകുകയുമാണ് റമദാൻ വ്രതാനുഷ്ഠാനം ചെയ്യുന്നത്. ഇച്ഛകളോട് പടവെട്ടി ദൈവിക സംതൃപ്തി ആർജിക്കലും ചെറിയ ചെറിയ സൽകർമങ്ങൾക്കുപോലും പതിന്മടങ്ങ് പ്രതിഫലം നേടലും വലിയ ലാഭം കൊയ്െതടുക്കലും! ഇച്ഛകളിൽ ശത്രുക്കളും മിത്രങ്ങളുമുണ്ട്. അവയിൽ ശത്രുക്കളെ നിഗ്രഹിച്ച് മിത്രങ്ങളെ പരിപോഷിപ്പിക്കലാണ് വേണ്ടത്.
അതാണ് ലാഭകരമായ കച്ചവടം. സദാ പിന്തുടരുന്ന പിശാച് എന്ന ശത്രുവിനെ പരാജയപ്പെടുത്തുക ഏറ്റവും ശ്രമകരമായ സമരമാണ്. ഇതാണ് വിശ്വാസികൾ പ്രധാനമായും വ്രതാനുഷ്ഠാനത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. പിശാച് വെച്ചുനീട്ടുന്ന നൈമിഷിക സുഖങ്ങളെയെല്ലാം ത‍്യജിച്ച് ജീവിക്കാനാവുക മഹാഭാഗ‍്യം. ലാഭനഷ്ടങ്ങളെക്കുറിച്ച് സദാ സൂക്ഷ്മപരിശോധന നടത്തുന്നവരാണ് നല്ല കച്ചവടക്കാർ.
എം. സ്വലാഹുദ്ദീൻ മദനി
(സെക്രട്ടറി, കേരള നദ്വത്തുൽ മുജാഹിദീൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.