ഹറമിൽ വിതരണം ചെയ്യുന്ന ഈത്തപ്പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കും
text_fieldsജിദ്ദ: മക്ക മസ്ജിദുൽ ഹറാമിൽ വിതരണം ചെയ്യുന്ന ഇൗത്തപ്പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ വിഗദ്ധ സംഘമുണ്ടാകും. ഇരുഹറം കാര്യാലയത്തിനു കീഴിലെ പ്രതിരോധ, പരിചരണ വകുപ്പാണ് ഹറമിൽ വിതരണം ചെയ്യുന്ന ഇൗത്തപ്പഴങ്ങൾ പരിശോധിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
സംഘം പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയ ഇൗത്തപ്പഴങ്ങളാണ് ഹറമിൽ വിതരണം ചെയ്യുക. റമദാനിൽ നോമ്പുകാർക്ക് നൽകുന്ന ഈത്തപ്പഴത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഫീൽഡ് പരിശോധന നടത്താൻ പ്രത്യേക സംഘത്തെ നിശ്ചയിച്ചതായി വകുപ്പ് മേധാവി ഹസൻ അൽസുവൈഹരി പറഞ്ഞു.
ഫീൽഡിലും ലബോറട്ടറിയിലുമായി ഇത്തരത്തിൽ 12ഒാളം പരിശോധനകൾ നടത്തും. ഈത്തപ്പഴത്തിന്റെ ഈർപ്പം, അതിൽ അടങ്ങിയ ഇരുമ്പ്, സിങ്ക് എന്നിവയുടെ ശതമാനം, ഫംഗസ്-കോളിഫോം ബാക്ടീരിയ ബാധ, ഭാരം, വലുപ്പം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ഉയർന്ന നിലവാരത്തിലും നിശ്ചയിച്ച വ്യവസ്ഥകൾക്കനുസരിച്ചും സേവനം നൽകുന്നവർക്കായിരിക്കും റമദാനിൽ ഹറമിലെ ഇഫ്താർ ഒരുക്കുന്നതിനുള്ള ലൈസൻസ് നൽകുക. ഈത്തപ്പഴത്തിന്റെ അളവും ഗുണനിലവാരവും പാലിക്കുന്നതിൽ പ്രതിബദ്ധതയുണ്ടാകണമെന്നത് നിബന്ധനകളിലുണ്ടെന്നും അൽസുവൈഹരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.