റമദാൻ സൽഗുണങ്ങളുടെ മേളനം
text_fieldsഒരുപാട് ആഗ്രഹങ്ങൾക്കിടയിലാണ് നമ്മുടെ ജീവിതം. ആഗ്രഹങ്ങളെ ചിട്ടപ്പെടുത്തി സഫലീകരിക്കുമ്പോഴാണ് നാം വിജയിക്കുന്നത്. സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും അന്നപാനീയങ്ങളും ശാരീരിക വികാരങ്ങളും ഒഴിവാക്കി മനസ്സും ശരീരവും ഒരുപോലെ ജഗന്നിയന്താവിന് സമർപ്പിക്കുമ്പോഴാണ് നോമ്പ് സമ്പൂർണമാവുന്നത്.
നോമ്പുകാരന് ഞാനാണ് പ്രതിഫലം നൽകുന്നതെന്ന് അല്ലാഹു പറയുന്നു. സംസ്കാരസമ്പന്നരായ ജനതയെ സൃഷ്ടിക്കലാണ് വ്രതാനുഷ്ഠാനത്തിെൻറ സാമൂഹിക കാഴ്ചപ്പാട്. സ്രഷ്ടാവിെൻറ കൽപനക്ക് വഴിപ്പെട്ട് അവെൻറ ഉത്തമ അടിമയായി മാറാനും അതിലൂടെ പരാധീനതകൾക്കിടയിൽ ജീവിക്കുന്ന സഹജനങ്ങളോട് സഹാനുഭൂതി വരാനും നോമ്പുകാരനാകുന്നതിലൂടെ നമുക്ക് സാധിക്കുന്നു.
ഒരു മനുഷ്യനുണ്ടായിരിക്കേണ്ട സത്യസന്ധത, ആത്മാർഥത, ക്ഷമ, സഹനം തുടങ്ങിയ സൽഗുണങ്ങളെല്ലാം മേളിച്ചതാണ് നോമ്പ്. അത് കൊണ്ടുതന്നെ നോമ്പുകാരന് അവെൻറ യജമാനൻ തുല്യതയില്ലാത്ത പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അത് കരസ്ഥമാക്കാനാണ് നാം ഓരോരുത്തരും പരിശ്രമിക്കുന്നതും പരിശ്രമിക്കേണ്ടതും.
വിശുദ്ധ ഗ്രന്ഥത്തിെൻറ പഠനവും പാരായണവും മനനവും ചിന്തയുമാണ് വിശുദ്ധ ഖുർആനോടും അവതരിപ്പിക്കപ്പെട്ട മാസത്തോടും വിശ്വാസികൾക്കുള്ള ബാധ്യത.
വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയും ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നവരാണ് നിങ്ങളിൽ അത്യുത്തമൻ എന്നാണ് തിരുദൂതർ പഠിപ്പിച്ചിട്ടുള്ളത്. ഖുർആൻ പഠനത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് ഈ ഹദീസിലൂടെ സുവ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.