മാസപ്പിറവി ദൃശ്യമായി; വിശുദ്ധിയോടെ വിശ്വാസികൾ പുണ്യമാസത്തിലേക്ക്
text_fieldsബംഗളൂരു: പരിശുദ്ധമായ റമദാൻ മാസത്തിലേക്ക് വിശുദ്ധിയോടെ വിശ്വാസി സമൂഹം നീങ്ങുന്നു. തിങ്കളാഴ്ച കർണാടകയിൽ മാസപ്പിറവി ദൃശ്യമായതായി റുവിയ്യത്തെ ഹിലാൽ കമ്മിറ്റി അംഗം ഷെയ്ക് ഐജാസ് നദ്വി അറിയിച്ചു.
കേരളത്തിലേതുപോലെ ചൊവ്വാഴ്ച ബംഗളൂരു, മൈസൂരു അടക്കമുള്ള മേഖലകളിലും വ്രതം ആരംഭിക്കും. മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ച് വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും നേതൃത്വത്തിൽ നോമ്പ് തുറയും തറാവിഹ് നമസ്കാരവും സജ്ജീകരിക്കും. നിർധനർക്കായി സഹായ വിതരണവും നടക്കും. എ.ഐ.കെ.എം.സി.സി ബംഗളൂരു ഘടകത്തിന്റെയും മഹല്ലുകളുടെയും നേതൃത്തിൽ വിപുലമായ സൗകര്യങ്ങൾ ആസൂത്രണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. 15 വർഷമായി എ.ഐ.കെ.എം.സി.സി കലാസിപാളയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാനിലെ മുഴുവൻ ദിവസങ്ങളിലും നടത്തിവരുന്ന വിപുലമായ ഇഫ്താർ സംഗമം ഈ വർഷവും സംഘടിപ്പിക്കും.
തറാവീഹ് നമസ്കാര സമയവും സ്ഥലവും ചുവടെ:
- ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ തറാവീഹ് ഒന്നാംഘട്ടം രാത്രി എട്ടിന് ആരംഭിക്കും. മൗലാന മുജീബ് നേതൃത്വം നൽകും. രണ്ടാംഘട്ടം 10.30ന് ആരംഭിക്കും. മുഹമ്മദ് അഫാൻ നേതൃത്വം നൽകും. ഫോൺ: 9845097775.
- കമ്മനഹള്ളി അസ്റാ മസ്ജിദിൽ തറാവീഹ് രാത്രി 11ന് ആരംഭിക്കും. റിയാസ് ഗസ്സാലി നേതൃത്വം നൽകും. ഫോൺ: 9449777773.
- കെ.ജി ഹള്ളി നൂറാനി ഹനഫി മസ്ജിദിൽ തറാവീഹ് നമസ്കാരം രാത്രി 10ന് ആരംഭിക്കും. ഉമറുൽ ഫാറൂഖ് അഹ്സനി നേതൃത്വം നൽകും. ഫോൺ: 9886550251.
- ആഡുകൊടി ഹനഫി മസ്ജിദിൽ തറാവീഹ് രാത്രി 10ന് ആരംഭിക്കും. ഫോൺ: 9916592429.
- കോട്ടൺപേട്ട് തവക്കൽ മസ്താൻ ദർഗ മസ്ജിദിൽ രാത്രി 10.30ന് തറാവീഹ് ആരംഭിക്കും. എംപി. ഹാരിസ് മൗലവി നിസാമി നേതൃത്വം നൽകും. ഫോൺ: 9886086854.
- അത്തിബല്ലെ ആർ.കെ. ടവർ പാർട്ടിഹാളിൽ തറാവീഹ് രാത്രി 10.45ന് ആരംഭിക്കും. സുഹൈൽ ശാമിൽ ഇർഫാനി നേതൃത്വം നൽകും. ഫോൺ: 9353058570.
- യശ്വന്ത്പൂരിലെ മാരിബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ യശ്വന്തപുർ കേരള മസ്ജിദിൽ രണ്ടുഘട്ടങ്ങളിലായി തറാവീഹ് നമസ്കാരം നടക്കും. സ്ത്രീപഠന ക്ലാസും റമദാൻ മുഴുവൻ നീളുന്ന ഇഫ്താർ മീറ്റുമുണ്ടാകും. രാത്രി 8.20ന് നടക്കുന്ന തറാവീഹിന് മുഹമ്മദ് അഷ്ഹബും രാത്രി 10ന് നടക്കുന്ന തറാവീഹിന് അഹ്മദ് അലി ബാഖവിയും നേതൃത്വം നൽകും. ഒന്നിടവിട്ട ദിവസങ്ങളിൽ മഹല്ല് ഖതീബ് ഷൗക്കത്തലി വെള്ളമുണ്ടയുടെ റമദാൻ പ്രഭാഷണവും നടക്കും.
- ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹിൽ രണ്ടു ഘട്ടങ്ങളിലായി തറാവീഹ് സംഘടിപ്പിക്കും. ആദ്യ തറാവീഹ് രാത്രി 8.45ന് നടക്കും. ഹസ്നവി ഹുജ്ജത്തുല്ല ഹുദവി നേതൃത്വം നൽകും. 10.15ന് ആരംഭിക്കുന്ന രണ്ടാം തറാവീഹിന് അഷ്റഫ് അർഷദി നേതൃത്വം നൽകും. ഫോൺ: 9844191228.
- ഇലക്ട്രോണിക് സിറ്റി ഫെയ്സ് 2 മൈമൂൻ മസ്ജിദിൽ തറാവീഹ് 10.30ന് ആരംഭിക്കും. ഫോൺ: 9886566270.
- ബൊമ്മനഹള്ളി മഹമൂദിയ്യ മസ്ജിദിൽ രാത്രി 9.45ന് തറാവീഹ് നമസ്കാരം നടക്കും. മുസ്തഫ ഹുദവി കാലടി നേതൃത്വം നൽകും. ഫോൺ: 9844249495.
- എച്ച്.എ.എൽ മസ്ജിദുൽ ഖലീലിൽ രണ്ടു ഘട്ടങ്ങളിലായി തറാവീഹ് നമസ്കാരം സംഘടിപ്പിക്കും. രാത്രി 8.30ന് ആരംഭിക്കുന്ന ആദ്യ തറാവീഹിന് റഫീഖ് ബാഖവി നേതൃത്വം നൽകും. രാത്രി 10ന് ആരംഭിക്കുന്ന രണ്ടാം തറാവീഹിന് സുബൈർ അൻവരി നേതൃത്വം നൽകും. ഫോൺ: 9986571965.
- മാറത്തഹള്ളി ടിപ്പു മസ്ജിദിൽ രാത്രി 10.15ന് ഇശാഅും 10.30ന് തറാവിഹ് നമസ്കാരവും ആരംഭിക്കും. അബ്ദുൽ സമദ് മാണിയൂർ നേതൃത്വം നൽകും. ഫോൺ: 7026420031, 8111938093.
- യലഹങ്ക എൻ.ഇ.എസ് എൽ.പി.എസ് ഹിദായത്തുസ്സിബിയാനിൽ തറാവീഹ് നമസ്കാരം രാത്രി 10.30ന് ആരംഭിക്കും. അയ്യൂബ് ഹസനി നേതൃത്വം നൽകും. ഫോൺ: 99164834 23.
- അൾസൂർ മർകസുൽ ഹുദാ അൽ ഇസ്ലാമിയിൽ 8.30ന് ഒന്നാം തറാവീഹിന് ഹബീബ് നൂറാനിയും 10.30ന് രണ്ടാം തറാവീഹിന് ജുനൈദ് നൂറാനിയും നേതൃത്വം നൽകും.
- പീനിയ മസ്ജിദ് ഖൈറിൽ 8.30ന് ആദ്യ തറാവീഹിന് ബഷീർ സഅദിയും 10.30ന് രണ്ടാം തറാവീഹിന് ഹംസ സഅദിയും നേതൃത്വം നൽകും.
- ഗുട്ട ഹള്ളി ബദ്രിയ്യ മസ്ജിദിൽ 10.15ന് തറാവീഹ് നടക്കും. ഹാരിസ് മദനി നേതൃത്വം നൽകും.
- മല്ലേശ്വരം അൻവാറുൽ ഹുദാ മസ്ജിദിൽ 10.30ന് തറാവീഹിന് സൈനുദ്ദീൻ അംജദി നേതൃത്വം നൽകും.
- വിവേക് ഹഗർ ഹനഫി മസ്ജിദ്: 10.30, നേതൃത്വം- അശ്റഫ് സഖാഫി.
- മാരുതി നഗർ ഉമറുൽ ഫാറൂഖ് മസ്ജിദ്: 10.15, നേതൃത്വം- ഇബ്രാഹിം സഖാഫി പയോട്ട.
- കോറമംഗല കേരള മുസ്ലിം ജമാഅത്ത് വെങ്കിട്ടപുരം മസ്ജിദ് കമ്മിറ്റി: 10.30, നേതൃത്വം- സത്താർ മൗലവി.
- ലക്ഷ്മി ലേഔട്ട് മർകസ് മസ്ജിദ്: 8.30, നേതൃത്വം- ശംസുദ്ദീൻ അസ്ഹരി, രണ്ടാം തറാവീഹ് -10.30, നേതൃത്വം- ഹനീഫ സഅദി.
- സാറാ പാളയ മർകസ് മസ്ജിദ്: ആദ്യ തറാവീഹ്- 8.30, നേതൃത്വം- ഇയാസ് ഖാദിരി, രണ്ടാം തറാവീഹ്- 10.00, നേതൃത്വം- ഹമീദ് സഅദി.
- എച്ച്.എസ്.ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്റസ ഹാൾ- 10.00, നേതൃത്വം- മജീദ് മുസ്ലിയാർ.
- ശിവാജി നഗർ മസ്ജിദുന്നൂർ-ആദ്യ തറാവീഹ്- 9.00, നേതൃത്വം അനസ് സിദ്ദിഖി, രണ്ടാം തറാവീഹ്- 10.30, നേതൃത്വം- ഹബീബ് സഖാഫി.
- ബ്രോഡ്വേ റഹ്മാനിയ്യ മസ്ജിദ്- 9.00, നേതൃത്വം ശിഹാബ് സഖാഫി കാരേക്കാട്.
- എം.ആർ പാളയ ബിലാൽ മസ്ജിദ്: ആദ്യ തറാവീഹ്- 8.30, നേതൃത്വം- ഷൗക്കത്തലി സഖാഫി, രണ്ടാം തറാവീഹ്- 10.30, നേതൃത്വം- ഗഫൂർ സഖാഫി.
- •കെ.ആർ പുരം നുസ്രത്തുൽ ഇസ്ലാം മസ്ജിദ്: ആദ്യ തറാവീഹ്- 8.45, നേതൃത്വം- അബ്ബാസ് നിസാമി, രണ്ടാം തറാവീഹ്- 10. 30 , നേതൃത്വം- നിസാർ മുസ്ലിയാർ.
- എം.എസ് പാളയ നൂറുൽ അഖ്സ മസ്ജിദ്: ആദ്യ തറാവീഹ്- 8.30, നേതൃത്വം- ഫളലു ഹസനി, രണ്ടാം തറാവീഹ്- 10.00, നേതൃത്വം- മുഹസിൻ അസനി
- ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാ മസ്ജിദ്: ആദ്യ തറാവീഹ്- 8.30, നേതൃത്വം- മുർശിദ് മുഈനി, രണ്ടാം തറാവീഹ്- 10.35
- കസവനഹള്ളി അൽ ഹുദ മദ്റസ: 10.30, നേതൃത്വം- ശാഫി മുഈനി.
- ബേഗൂർ ശാഫി മസ്ജിദ്- ആദ്യ തറാവീഹ്- 8.15, നേതൃത്വം- അബ്ദുൽ വാജിദ്, രണ്ടാം തറാവീഹ് -10.30
- ശിവാജി നഗർ മലയാളി ജുമാ മസ്ജിദ്: 10.15, നേതൃത്വം- ശമീർ ഖാദിരി നഈമി.
- അത്തിബെലെ അൽ ഹുദാ മദ്റസ ഹാൾ: 10.45, നേതൃത്വം- താജുദ്ദീൻ ഫാളിലി.
- മടിവാള സേവരി റസ്റ്റാറന്റ് ഹാൾ: 8.15, നേതൃത്വം- നവാസ് സഅദി
- മജിസ്റ്റിക്ക് വിസ്ഡം മസ്ജിദ്- 8.30, നേതൃത്വം- റഫീഖ് സഖാഫി
- ഹിമാലയ ഹുസൈൻ മസ്ജിദ്: 10.30, നേതൃത്വം- അബൂസന ശാഫി സഅദി
- ഹൊസൂർ മസ്ജിദ് തഖ് വ: 10.00, നേതൃത്വം- ഗഫൂർ സഖാഫി
- കെജി.എഫ് മലയാളി ലൈൻ ജുമാ മസ്ജിദ്: 8.30, നേതൃത്വം- ശറഫുദ്ദീൻ സഖാഫി
- ഗദ്ദലഹള്ളി മസ്ജിദുൽ ഹുദാ: 10.15, നേതൃത്വം- ഷൗക്കത്തലി തങ്ങൾ
- ആർ.ടി നഗർ എസ്.എസ്.എഫ് സ്റ്റുഡന്റ് സെന്റർ: 9.45, നേതൃത്വം- ജാഫർ ഖാദിരി
- നൂറാനി മസ്ജിദ്: 10.15, നേതൃത്വം- റഷാദി മാർക്കിൻസ്
- ബൊമ്മനഹള്ളി ബേഗൂർ റോഡ് ജാമിഅ ജുമാമസ്ജിദ്: 10.15, നേതൃത്വം- സലിം ഫാളിലി അൽ ഖാദിരി
- കോടിച്ചിക്കനഹള്ളി മുനവ്വിറുൽ ഇസ്ലാം മദ്റസ ഹാൾ: 10.15, നേതൃത്വം- സൽമാനുൽ ഫാരിസ് മുസ്ലിയാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.