Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightആ​ബി​ദാ​ത്ത​യു​ടെ...

ആ​ബി​ദാ​ത്ത​യു​ടെ അ​രി​പ്പ​ത്തി​രി​യും ഇ​റ​ച്ചി​ക്ക​റി​യും...

text_fields
bookmark_border
ആ​ബി​ദാ​ത്ത​യു​ടെ അ​രി​പ്പ​ത്തി​രി​യും ഇ​റ​ച്ചി​ക്ക​റി​യും...
cancel

നോ​മ്പ് കാ​ലം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത് സ്കൂ​ൾ കാ​ല​ഘ​ട്ട​മാ​ണ്. മു​സ്​​ലിം കു​ടും​ബ​ങ്ങ​ൾ ധാ​രാ​ള​മു​ള്ള പ്ര​ദേ​ശ​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. തൊ​ട്ട​ടു​ത്ത് ത​ന്നെ ഒ​രു ചെ​റി​യ പ​ള്ളി​യും. ഹൈ​സ്കൂ​ളി​ലെ സൗ​ഹൃ​ദ​ങ്ങ​ളി​ലും ഒ​രു​പാ​ട് നോ​മ്പെ​ടു​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​ന്നൊ​ക്കെ വ്ര​ത ശു​ദ്ധി​യോ​ടെ ഉ​മി​നീ​ര് പോ​ലും ഇ​റ​ക്കാ​തെ നോ​മ്പെ​ടു​ക്കു​ന്ന കൂ​ട്ടു​കാ​രെ കാ​ണു​മ്പോ​ൾ, ‘ഇ​വ​ർ​ക്ക് ഇ​തു​പോ​ലെ വി​ശ​ന്നി​രി​ക്കാ​ൻ എ​ങ്ങ​നെ​യാ സാ​ധി​ക്കു​ക’ എ​ന്ന് വി​ചാ​രി​ച്ചു ഞാ​ൻ അ​തി​ശ​യ​ത്തോ​ടെ നോ​ക്കി നി​ന്നി​ട്ടു​ണ്ട്. എ​ന്റെ വീ​ടി​ന്റെ തൊ​ട്ടു മു​ന്നി​ൽ ഒ​രു മു​സ്​​ലിം കു​ടും​ബ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​രു ഉ​മ്മ​യും മൂ​ന്ന് മ​ക്ക​ളും. ആ ​ഉ​മ്മാ​നെ ആ​ബി​ദാ​ത്ത എ​ന്നാ​ണ് ഞ​ങ്ങ​ളൊ​ക്കെ വി​ളി​ക്കാ​റ്. ഇ​ത്ത എ​ന്നും വൈ​കീ​ട്ട് വീ​ട്ടി​ൽ വ​രാ​റു​ണ്ട്.

അ​പ്പോ​ൾ നോ​മ്പി​ന്റെ വി​ശേ​ഷ​ങ്ങ​ൾ ഒ​ക്കെ പ​റ​യും. കൗ​തു​ക​ത്തോ​ടെ കേ​ൾ​ക്കാ​ൻ ഞാ​നും ഇ​രി​ക്കും. പ​ള്ളി​യി​ൽ നോ​മ്പ് തു​റ​ക്കു​ന്ന​തി​നാ​യു​ള്ള ബാ​ങ്ക് വി​ളി​ക്ക് മു​മ്പേ നോ​മ്പ് ക​ഞ്ഞി കൊ​ടു​ക്കാ​ൻ തു​ട​ങ്ങും. അ​തി​ന്റെ ഒ​രു പ​ങ്ക് ആ​രെ​ങ്കി​ലും വ​ഴി എ​ന്റെ വീ​ട്ടി​ലും എ​ത്തും. ആ​ബി​ദാ​ത്താ​ക്ക് നോ​മ്പ് തു​റ​ക്ക​ലി​ന്റെ പ​ങ്ക് എ​വി​ടു​ന്ന് കി​ട്ടി​യാ​ലും അ​തി​ന്റെ ഒ​രു പ​ങ്ക് ഞ​ങ്ങ​ൾ​ക്കും എ​ത്തി​ക്കും. അ​ത് മി​ക്ക​വാ​റും ന​ല്ല അ​രി​പ്പ​ത്തി​രി​യും ഇ​റ​ച്ചി​ക്ക​റി​യു​മാ​യി​രി​ക്കും. അ​ന്നൊ​ക്കെ ഇ​റ​ച്ചി​യൊ​ക്കെ വീ​ട്ടി​ൽ​വെ​ക്കു​ക വ​ള​രെ വി​ര​ള​മാ​യി​രു​ന്നു.

അ​തു​പോ​ലെ ത​ന്നെ നോ​മ്പ് തു​റ​ക്കാ​ൻ ഇ​ത്ര അ​ധി​കം വി​ഭ​വ​ങ്ങ​ളും ആ​രും വീ​ട്ടി​ൽ ഉ​ണ്ടാ​ക്കാ​റി​ല്ല. അ​ത് കൊ​ണ്ട് ഈ ​ഭ​ക്ഷ​ണ​മൊ​ക്കെ കി​ട്ടു​ന്ന​ത് ഞ​ങ്ങ​ൾ​ക്ക് വ​ല്യ കാ​ര്യ​മാ​യി​രു​ന്നു. ഇ​ത്ത ചൂ​ടോ​ടെ ഉ​ണ്ടാ​ക്കി കൊ​ണ്ടു​വ​രു​ന്ന ത​രി​ക്ക​ഞ്ഞി​യു​ടെ സ്വാ​ദ് ഇ​പ്പോ​ഴും നാ​വി​ൽ നി​ന്നു പോ​യി​ട്ടി​ല്ല. ആ ​സ്വാ​ദ് വേ​റെ എ​വി​ടെ നി​ന്നും കി​ട്ടി​യി​ട്ടു​മി​ല്ല. ന​ല്ല ഓ​ർ​മ​ക​ളാ​ണ് അ​വ​യെ​ല്ലാം. എ​ല്ലാ നോ​മ്പി​നും ഞാ​ൻ ഇ​ത്താ​യു​ടെ ന​ന്മ നി​റ​ഞ്ഞ മ​ന​സ്സി​നെ ഓ​ർ​ക്കും. ഇ​ന്ന് ഈ ​ലോ​ക​ത്ത് ആ​ബി​ദാ​ത്ത ഇ​ല്ല.

വി​വാ​ഹ​ശേ​ഷം ഒ​മാ​നി​ൽ എ​ത്തി. പു​തി​യ നാ​ട്, സു​ഹൃ​ത്തു​ക്ക​ൾ. എ​ത്ര സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും ഉ​ള്ള രാ​ജ്യ​മാ​ണ് ന​മ്മു​ടെ ഒ​മാ​ൻ. ഇ​വി​ടു​ത്തെ നാ​ട്ടു​കാ​രു​ടെ പെ​രു​മാ​റ്റ​വും അ​തേ​പോ​ലെ ത​ന്നെ. ഈ ​ചു​ട്ടു പൊ​ള്ളു​ന്ന വെ​യി​ലി​ലും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​രു​മി​ച്ച് എ​ത്ര വി​ശു​ദ്ധി​യോ​ടെ​യാ​ണ് നോ​മ്പ് നോ​ൽ​ക്കു​ന്ന​ത്. ലേ​ബ​ർ ക്യാ​മ്പി​ലേ​ക്കും മ​റ്റും ഇ​ഫ്താ​ർ കി​റ്റു​ക​ൾ ന​ൽ​കു​ന്ന എ​ത്ര​യോ കൂ​ട്ടാ​യ്മ​ക​ളെ കാ​ണാ​റു​ണ്ട്. അ​തൊ​ക്കെ കാ​ണു​മ്പോ​ൾ ത​ന്നെ മ​ന​സ്സ് നി​റ​യും. ന​മ്മ​ളെ പോ​ലെ അ​വ​രു​ടെ നോ​മ്പും സ​ന്തോ​ഷ​പ്ര​ദ​മാ​ക​ണം എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന ന​ല്ല മ​ന​സ്സു​ള്ള കു​റെ മ​നു​ഷ്യ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramdanoman
News Summary - ramadan -oman
Next Story