നോമ്പുകാല ഓർമകളുമായി ‘റമദാൻ തമ്പ്’ വരുന്നു
text_fieldsദോഹ: വിശുദ്ധിയുടെ നാളിൽ ഖത്തറിലെ വായനക്കാരുടെ കുറിപ്പുകളുമായി ഗൾഫ് മാധ്യമം ‘റമദാൻ തമ്പ്’ വരുന്നു. പ്രാർഥനയും ജീവിത സംസ്കരണവുമായി കടന്നെത്തുന്ന റമദാനിൽ തങ്ങളുടെ നോമ്പ് ഓർമകൾ വായനക്കാരുമായി പങ്കുവെക്കാൻ ‘റമദാൻ തമ്പ്’ അവസരമൊരുക്കുന്നു.
ദീർഘനാളായി പ്രവാസത്തിലിരുന്ന് നോമ്പ് നോൽക്കുന്നവർ, കുട്ടിക്കാലത്തെ ഹൃദ്യമായ നോമ്പ് ഓർമകൾ, ജീവിതത്തെ സ്പർശിച്ച നോമ്പനുഭവങ്ങൾ എന്ന ചെറു കുറിപ്പുകളായി ഗൾഫ് മാധ്യമത്തിലേക്ക് അയക്കണം. തെരഞ്ഞെടുക്കുന്നവ പത്രത്തിലും ഓൺലൈനിലുമായി പ്രസിദ്ധീകരിക്കും. കുറിപ്പുകൾ അയക്കേണ്ട ഇമെയിൽ: qatar@gulfmadhyamam.net, വാട്സ്ആപ്: 5528 4913.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.