തെരഞ്ഞെടുപ്പ് ചൂടിലും വ്രതം മുടക്കാതെ ഒ.വി. സ്വാമിനാഥൻ
text_fieldsപത്തിരിപ്പാല: അഞ്ചാം വർഷവും റമദാൻ വ്രതം അനുഷ്ഠിച്ച് ഒ.വി. സ്വാമിനാഥൻ. 20 വർഷത്തോളമായി മണ്ണൂരിലെ ജനപ്രതിനിധി കൂടിയാണ് പഞ്ചായത്ത് ഉപാധ്യക്ഷൻ കൂടിയായ സ്വാമിനാഥൻ. അഞ്ചുവർഷം മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അഞ്ചുവർഷം ബ്ലോക്ക് പഞ്ചായത്ത് അംഗം, തുടർന്ന് പഞ്ചായത്ത് അംഗം, നിലവിൽ മണ്ണൂർ പഞ്ചായത്ത് ഉപാധ്യക്ഷൻ. കൂടാതെ മണ്ണൂരിന്റെ തെരഞ്ഞെടുപ്പ് സെക്രട്ടറി കൂടിയാണ് അദ്ദേഹം. തിരക്കിനിടയിലും വ്രതം മുടക്കാറില്ല. മുസ്ലിം സുഹൃത്തുകളുടെ പ്രചോദനമാണ് വ്രതം എടുക്കാൻ പ്രേരിപ്പിച്ചത്. ഭാര്യയുടെ പിന്തുണയും കൂടി ലഭിച്ചതോടെ അത്താഴകാര്യങ്ങളും റെഡി. അത്താഴം കഴിഞ്ഞശേഷം പിന്നെ ഉറങ്ങാറില്ല. പുലർച്ച മങ്കരയിലുള്ള സി.പി.എം ഓഫിസിലെത്തും. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ളതിനാൽ തിരക്കോട് തിരക്ക്. നോമ്പുതുറ പലപ്പോഴും സുഹൃത്തുക്കളുടെ വീടുകളിലാണ്. വ്രതം എടുക്കുന്നതോടെ മനസ്സിനും ശരീരത്തിനും ഉണർവ് ലഭിക്കുന്നതായി ഒ.വി. സ്വാമിനാഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.