റമദാനിലെ വിനോദങ്ങൾ
text_fieldsകുട്ടിക്കാലത്ത് റമദാനിലെ വിനോദങ്ങൾ സന്തോഷമുളവാക്കുന്ന ഒന്നായിരുന്നു. രാത്രി തറാവീഹിന് 10 മണിക്കുശേഷം എന്റെ വീടിന്റെ മുറ്റത്ത് ഞങ്ങൾ കൂട്ടുകാർ എല്ലാവരും ബാറ്റ്മിന്റൺ കളിക്കുന്നത് പതിവായിരുന്നു. അത് പുലർച്ച രണ്ടുവരെ നീണ്ടുനിൽക്കും. എന്റെ വീടിന്റെ മുറ്റം ഒരു തുറസ്സായ സ്ഥലമായിരുന്നതിനാൽ റോഡിലൂടെ പോകുന്ന ആളുകൾ കളി കാണാൻ നിൽക്കുമായിരുന്നു. വളരെ രസകരമായ മത്സരം പുലർച്ച വരെ ഉണ്ടാകും. മിക്കവാറും റമദാൻ മുഴുവൻ ദിവസങ്ങളിൽ ഇതുണ്ടാകും. പിന്നെ ഏതെങ്കിലും ഒരു ദിവസം ആരുടെയെങ്കിലും വീട്ടിൽ ഒരു നോമ്പുതുറ വെക്കും, ആ നോമ്പുതുറക്ക് ഞങ്ങളുടെ നാട്ടിലെ മധുരവിഭവങ്ങൾ ഉണ്ടായിരിക്കും.
അന്നൊക്കെ റമദാനിൽ സ്കൂൾ അവധിയായിരിക്കും. അതുകൊണ്ടുതന്നെ രാവിലെ ലുഡോ, ചെസ്സ്, കാരംബോർഡ്, ഡോമിനോസ് തുടങ്ങിയ കളികളിൽ മുഴുകിയിരിക്കും. വൈകുന്നേരങ്ങളിൽ നാട്ടിലുള്ള കടപ്പുറത്ത് പോയി മണലാരണ്യത്തിൽ കളിച്ചും രസിച്ചും നടക്കും.
സത്യത്തിൽ നോമ്പ് എന്നുള്ളത് ഒരു വലിയ സന്തോഷത്തിന്റെ ദിനങ്ങൾ ആയിരിക്കും. പ്രവാസജീവിതത്തിലും അതിന് മുടക്കം വന്നിട്ടില്ല. ഇവിടെയും തറാവീഹിന് ശേഷം വോളിബാൾ കളിക്കുന്ന പതിവുണ്ട്. യഥാർഥത്തിൽ റമദാൻ മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്ന ഒന്നാക്കി മാറ്റാൻ ഈ കായിക വിനോദങ്ങളിലൂടെ കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.