ഒരുമയും സൗഹൃദവും വിളക്കിച്ചേർക്കുന്ന ഇഫ്താറുകൾ
text_fieldsആത്മസമർപ്പണത്തിന്റെയും വിശുദ്ധിയുടെയും വഴിയിൽ സഞ്ചരിക്കാൻ കരുത്ത് നൽകുന്ന റമദാനിലൂടെയാണല്ലോ കടന്നുപോകുന്നത്. മനുഷ്യർക്കിടയിൽ ഒരുമയും സൗഹൃദവും വിളക്കിച്ചേർക്കുന്ന ഒരു സന്ദർഭം കൂടിയാണ് ഈ മാസത്തിലെ ഇഫ്താർ സംഗമങ്ങൾ. കോട്ടയം സ്വദേശിയായ ഞാൻ നോമ്പിനെക്കുറിച്ച് വിശദമായി അറിയുന്നതും നോമ്പ് എടുക്കുന്നതും ബഹ്റൈനിൽ എത്തിയശേഷമാണ്. ഇത്തവണയും നോമ്പെടുക്കാൻ സാധിച്ചു എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്.
സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുന്നത് കൊണ്ട് ഈ രാജ്യത്ത് സംഘടിപ്പിക്കുന്ന എല്ലാ സംഘടനകളിൽനിന്നും നോമ്പുതുറ പരിപാടികൾക്ക് ക്ഷണം ഉണ്ടാകാറുണ്ട്. എല്ലാവർഷവും പോലെ ഈ വർഷവും ഞാൻ ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയുടെ ഭാഗമായി റമദാൻ കിറ്റും കൊടുക്കാൻ സാധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.