മാനവ സാഹോദര്യമാണ് നോമ്പിന്റെ സൗന്ദര്യം -രാജീവ് ആലുങ്കൽ
text_fieldsആലപ്പുഴ: മാനവ സാഹോദര്യമാണ് നോമ്പിന്റെ സൗന്ദര്യമെന്ന് കവി രാജീവ് ആലുങ്കൽ. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ വിവിധതുറകളിലെ മനുഷ്യർ ഇതുപോലെ ചേർന്നിരുന്ന് സംവദിക്കുമ്പോഴാണ് സൗഹാർദവും മനുഷ്യത്വവും പുലരുന്നത്. നമ്മളൊക്കെ ഒന്നാണ് എന്ന മഹത്തായ സന്ദേശമാണ് ഇത്തരം ഒത്തുചേരൽ ഉദ്ഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് നവാസ് ജമാൽ അധ്യക്ഷ വഹിച്ചു. ജില്ല പ്രസിഡന്റ് ഹക്കീം പാണാവള്ളി റമദാൻ സന്ദേശം നൽകി.
ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, മുൻമന്ത്രി ജി. സുധാകരൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എ.എം. നസീർ, നെടുമുടി ഹരികുമാർ, ഡോ. നിമ്മി അലക്സാണ്ടർ, നഗരസഭ കൗൺസിലർമാരായ അഡ്വ. റീഗോ രാജു, നസീർ പുന്നയ്ക്കൽ, പി. രതീഷ്, നജിത ഹാരിസ്, സിമി ഷാഫിഖാൻ, സലിം മുല്ലാത്ത്, എസ്. ഫൈസൽ, എ.എൻ. പുരം ശിവകുമാർ, കമാൽ എം. മാക്കിയിൽ, ഡോ. അബ്ദുൽ സലാം, അഡ്വ. നജീബ്, സുരേന്ദ്രൻ കരിപ്പുഴ, ശ്രീകല ചെങ്ങന്നൂർ, എ.പി. നൗഷാദ്, മുഹമ്മദ്, ഇക്ബാൽ സാഗർ, അശ്വിൻ സിബി, സഫിയ അഷ്റഫ്, സജി ഫാസിൽ, അജ്മൽ അലി, പി.എ. അൻസാരി, ഡോ. ഒ. ബഷീർ, ഹുസൈബ് വടുതല, സജീർ ഹസൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.