സമ്മാനം തരുന്ന സ്വദേശികൾ
text_fieldsനോമ്പ് കാലങ്ങളെക്കുറിച്ചോർക്കുമ്പോൾ നാട്ടിലുള്ളതിനേക്കാൾ എനിക്കേറെ ഹരം തോന്നിയത് ബഹ്റൈനിലെ വ്രതകാലമാണ്. രാത്രി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബുഖാരി റസ്റ്റാറൻറിലെ മന്തിയും കഴിച്ചു ഒറ്റ ഉറക്കം ഉറങ്ങിയാൽ പിന്നെ ഇഫ്താറിെൻറ കുറച്ചുസമയം മുമ്പ് മാത്രമെ എഴുന്നേൽക്കുകയുള്ളൂ. എനിക്ക് എട്ടു വയസ്സുള്ള സമയത്തു തന്നെ മുഴുവൻ നോമ്പും ഞാൻ നോറ്റിരുന്നു.നോമ്പ് തുറന്നു കഴിഞ്ഞാൽ ബാപ്പയോടൊപ്പം പള്ളിയിൽ നമസ്കാരം.
ശേഷം കടയിലെത്തിയാൽ പാതിരാത്രി കട പൂട്ടുന്നതു വരെ ഭയങ്കര രസം തന്നെയാണ്.കടയിലെത്തുന്ന സ്വദേശികൾ സമ്മാനങ്ങളും പൈസയുമൊക്കെ തരുമായിരുന്നു. എെൻറ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നോമ്പ് നാളുകൾ ഈ പവിഴ ദ്വീപിലുള്ള കാലത്തേതാണ്. അഞ്ചുവർഷത്തിന് ശേഷം വീണ്ടും ബാപ്പയോടൊപ്പം ഒരു നോമ്പ് കാലം എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്നതാണ്..പഴയ കാലം വീണ്ടും തിരിച്ചു വന്നത് പോലെ ഒരു തോന്നൽ.നാട്ടിലായിരുന്നപ്പോൾ ആകെയുള്ള ആശ്വാസം നാട്ടിലെ പള്ളിയിൽ നമസ്കാരത്തിനു നേതൃത്വം നൽകുന്നത് മെസ്സിയുടെ ഛായ ഉള്ള ഒരു ഉസ്താദാണ്.അദ്ദേഹത്തിെൻറ പിറകിൽനിന്ന് നമസ്കരിക്കുമ്പോൾ എെൻറ ഹീറോ ആയ ലയണൽ മെസ്സിക്ക് പിറകെനിന്ന് നമസ്കരിക്കുന്നത് പോലെ തോന്നുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.