സത്യവിശ്വാസികൾക്ക് മാതൃകയായ കന്യാമറിയം
text_fieldsസത്യവിശ്വാസികൾക്ക് മാതൃകയായി രണ്ട് വനിതകളെയാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. ഒന്ന് ഫിർഔനിന്റെ ഭാര്യ മറ്റൊന്ന് ഇംറാന്റെ മകൾ മർയം. രണ്ട് പേരും അനേകം പരീക്ഷണങ്ങളിലൂടെ കടന്നുപോയ മഹതികളാണ്.
ഈജിപ്തിലെ ധിക്കാരിയും അഹങ്കാരിയും സേചാധിപതിയുമായ ഭരണാധികാരിയായിരുന്നു ഫിർഔൻ. അദ്ദേഹത്തിന്റെ പത്നിയാവട്ടെ നൻമയുടെ നിറകുടവും. ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ ദൈവം എന്നായിരുന്നു ജനങ്ങളോടുള്ള ഫറോവയുടെ പ്രഖ്യാപനം. എന്നെ അനുസരിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചില്ലെങ്കിൽ നിങ്ങൾക്ക് വെള്ളവും ആഹാരവും നൽകില്ല എന്ന് തിട്ടൂരമിറക്കിയ ഫാഷിസ്റ്റ് ഭരണാധികാരിയായിരുന്നു ഫിർഔൻ.
തന്റെ അധികാരത്തിന് ഭീഷണിയാവുമെന്ന് ഭയന്ന് ഇസ്റയേൽ മക്കളിലെ ആൺകുട്ടികളെ കൊന്നുകളയാൻ കൽപ്പിച്ച ഫറോവയുടെ കൊട്ടാരത്തിൽ തന്നെയാണ് മൂസാ വളർന്ന്. വളർത്തിയത് സ്നേഹനിധിയായ അദ്ദേഹത്തിന്റെ ഭാര്യയും. ഫറോവയുടെ അതിക്രമങ്ങളൊന്നും അവർ അംഗീകരിച്ചില്ല. അതിന്റെ പേരിൽധാരാളം പീഡനത്തിരയായി. അല്ലാഹു പറയുന്നു.
സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി അല്ലാഹു ഫറവോന്റെ പത്നിയെ എടുത്തുകാണിക്കുന്നു. അവര്‍ അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിച്ചു: എന്റെ നാഥാ! എനിക്കു നിന്റെയടുത്ത് സ്വര്‍ഗത്തിലൊരു വീട് ഉണ്ടാക്കിത്തരേണമേ! ഫറവോനില്‍നിന്നും അയാളുടെ ദുര്‍വൃത്തിയില്‍നിന്നും എന്നെ രക്ഷിക്കേണമേ! അക്രമികളായ ജനത്തില്‍നിന്നും എന്നെ നീ മോചിപ്പിക്കേണമേ! (വിശുദ്ധ ഖുർആൻ 66:11). യേശുവിന്റെ മാതാവ് കന്യാമറിയത്തെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ടും സത്യവിശ്വാസികൾക്ക് മാതൃകയായി നിശ്ചയിച്ചുകൊണ്ടുമാണ് വിശുദ്ധ ഖുർആനിലെ 66ാമത്തെ അധ്യായം അവസാനിക്കുന്നത്.
ഇംറാന്റെ പുത്രി മര്‍യമിനെയും ഉദാഹരണമായി എടുത്തു കാണിക്കുന്നു. അവര്‍ തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ചു. അപ്പോള്‍ നാം അതില്‍ നമ്മില്‍ നിന്നുള്ള ആത്മാവിനെ ഊതി. അവളോ തന്റെ നാഥനില്‍ നിന്നുള്ള വചനങ്ങളേയും വേദങ്ങളേയും സത്യപ്പെടുത്തി. അവള് ഭക്തരില്പ്പെട്ടവളായിരുന്നു. (വിശുദ്ധ ഖുർആൻ 66: 12).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.