പാരസ്പര്യത്തിന്റെ നന്മ വെളിപ്പെടുന്ന നിമിഷങ്ങൾ
text_fieldsവിശുദ്ധി കൈവരിക്കാനുള്ള പ്രാര്‍ഥന സുഗന്ധമുള്ള രാപ്പകലുകളിലൂടെയുള്ള യാത്രയിൽ കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍മാത്രം മനസ്സ് സമര്‍പ്പിക്കുന്നവര്‍ക്കുള്ള മാസം. ഈ മാസത്തിന്റെ വിശുദ്ധിയിൽ അത്തറു മണക്കുന്ന ഈ പുണ്യഭൂമിയിൽ നീണ്ട 13 വർഷത്തിന്റെ പ്രവാസജീവിതത്തിൽ മതസൗഹാര്‍ദത്തിന്റെയും പാരസ്പര്യത്തിന്റെയും നന്മ വെളിപ്പെടുന്ന നിമിഷങ്ങളാണ് ഓരോ റമദാന് ദിനങ്ങളും തന്നുകൊണ്ടിരിക്കുന്നത്.
മാനവരാശിക്ക് ഖുര്‍ആന്‍ വെളിപ്പെട്ട പുണ്യമാസത്തിന്റെ ഓര്‍മപുതുക്കൽ കൂടിയാണ് ഓരോ റമദാനും നമുക്ക് സമ്മാനിക്കുന്നത്.എല്ലാ മതത്തിന്റെയും ഉള്ളറകളിലേക്കിറങ്ങിച്ചെന്നാൽ പ്രതിപാദിക്കുന്നത് ഒന്നുതന്നെ. ജീവിതത്തിൽ ദുരിത നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഓരോ സഹജീവിയോടുമുള്ള കരുതലും സ്നേഹവുമാണ് റമദാൻ നമ്മുക്ക് സമ്മാനിക്കുന്നത്.
സ്വപ്നഭൂമിയുടെയും നഷ്ടസ്വർഗത്തിനും ഇടയിൽ ചോരവാർത്തു കരയുന്ന ഒരു പറ്റം ഉമ്മമാരുടെയും കുട്ടികളുടെയും നിലക്കാത്ത നിലവിളികളിലേക്കായിരിക്കണം ഓരോ പ്രാർഥനയും ചെന്നെത്തേണ്ടത് .അതെ ഫലസ്തീൻ ദേശവും വിലാപത്തിന്റെ മതിലും അൽ അഖ്സ മസ്ജിദും സംഗമിക്കുന്ന നാട്ടിൽ ശാന്തിയുടെ ഒരു നോമ്പ് ദിനമെങ്കിലും ഫലസ്തീൻ ജനതക്ക് പ്രദാനം ചെയ്യാൻ വേണ്ടിയുള്ള പ്രാർഥനകളിലൂടെ ആയിരിക്കണം നോമ്പ് കടന്നു പോകേണ്ടത് .അതെ റമദാന്റെ ഈ വഴിത്താരയിൽ മത ഭാഷാ ഭേദം ഇല്ലാതെ നമുക്ക് ഒരുമിക്കാം. നല്ല ഒരു പുലരി സ്വപ്നം കാണുന്ന ഫലസ്തീൻ ജനതയോട്കൂടി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.