ഭരതൻ എന്ന മൂല്യം
text_fieldsരാമായണത്തിലെ ഉജ്വല കഥാപാത്രമാണ് ഭരതൻ. ദശരഥനിൽനിന്ന് നേടിയ വരത്തിെൻറ പിൻബലത്തിൽ കൈകേയി പട്ടാഭിഷേകം മുടക്കുകയും ശ്രീരാമനെ പതിനാല് വർഷത്തെ വനവാസത്തിന് അയച്ച് സ്വന്തം മകനായ ഭരതന് രാജ്യാവകാശം ഉറപ്പിക്കുകയും ചെയ്യുന്നു.
ഈ സമയം ഭരതനും ശത്രുഘ്നനും അമ്മാവനായ യുധാജിത്തിനോടൊത്ത് കൈേകയത്തിൽ വസിക്കുകയായിരുന്നു. സന്ദേശമനുസരിച്ച് അയോധ്യയിലെത്തിയപ്പോൾ രാമൻ വനവാസത്തിനുപോയതും പിതാവായ ദശരഥൻ പുത്രശോകത്താൽ ഹൃദയംപൊട്ടി മരിച്ചതും അറിഞ്ഞ് ഭരതന് സമനില തെറ്റി.
ഉറയിൽനിന്നൂരിയ വാൾകൊണ്ട് സ്വയംഹത്യക്ക് ശ്രമിച്ചപ്പോൾ ചാടി വീണ് ശത്രുഘ്നൻ തടഞ്ഞു. പിന്നീട് സ്വബോധം വീണ്ടെടുത്ത് കൈകേയിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് സന്യാസവേഷത്തിൽ ശ്രീരാമനോടൊപ്പം കാട്ടിൽ കഴിയാനാണ് ഭരതൻ തീരുമാനിച്ചത്.
പതിനാലു വർഷം കഴിയാതെ താൻ അയോധ്യയിലേക്ക് തിരിച്ചു വരില്ലെന്നും അതുവരെ ഭരതൻ തന്നെ നാട് ഭരിക്കണമെന്നും ശ്രീരാമൻ ശഠിച്ചതിനെ തുടർന്ന് ഭരതൻ തിരിച്ചുവരാൻ നിർബന്ധിതനായി. പതിനാല് വർഷം കഴിഞ്ഞ് തിരിച്ചുവരവിന് ഒരുദിവസംപോലും വൈകിയാൽ താൻ അഗ്നിപ്രവേശം ചെയ്യുമെന്ന പ്രതിജ്ഞയോടെ ശ്രീരാമെൻറ മെതിയടികൾ ഏറ്റുവാങ്ങിയാണ് ആ ഹൃദയാലു മടങ്ങിയത്.
ശ്രീരാമൻ ഇല്ലാത്തതുകൊണ്ട് ശൂന്യവും കൈകേയി വസിക്കുന്നതുകൊണ്ട് നിന്ദ്യവുമായ അയോധ്യ ഉപേക്ഷിച്ച് സമീപത്തുള്ള നന്ദിഗ്രാമത്തിൽ പാദുകങ്ങൾ രണ്ടും പ്രതിഷ്ഠിച്ച് കാഷായവേഷമണിഞ്ഞ് അവിടെനിന്ന് രാജ്യഭരണം നടത്തുകയായിരുന്നു ഭരതൻ.
സഹോദരസ്നേഹത്തിെൻറ ഉത്തമവും ഉദാത്തവുമായ മാതൃകയാണിത്. ജ്യേഷ്ഠനോടുള്ള കറകളഞ്ഞ സ്നേഹാദരങ്ങളും ഭകതിവിശ്വാസങ്ങളും ആത്്മാർപ്പണവുമാണ് െവച്ചുനീട്ടിയ അധികാരത്തെ നിറഞ്ഞ മനസ്സോടെ കൈയൊഴിയുന്നതിനുള്ള ധീരതയും പ്രാപ്തിയുമെല്ലാം ഭരതനേകിയത്.
പതിനാലു വർഷം രാജ്യം ഭരിക്കാൻ രാമൻ ആവശ്യപ്പെട്ടപ്പോൾ രാമപാദുകങ്ങളെ സാക്ഷിയാക്കിയാണ് ആ നിർദേശം ഭരതൻ പാലിച്ചത്. അദ്ദേഹത്തിെൻറ ഉറച്ച ബോധ്യങ്ങളെ, ദൃഢനിശ്ചയങ്ങളെ സ്വാധീനിക്കാൻ, പിന്തിരിപ്പിക്കാൻ അമ്മയായ കൈകേയിക്കുപോലും കഴിഞ്ഞില്ല.
ശ്രീരാമൻ സ്വജീവിതംകൊണ്ട് സാക്ഷാത്കരിച്ച സമുന്നതമൂല്യങ്ങൾക്ക് സാക്ഷ്യവും പശ്ചാത്തലശോഭയുമൊരുക്കുന്നുണ്ട് അദ്ദേഹത്തിെൻ്റ സഹോദരന്മാർ ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ.
തൃപ്തികരമായ ഉപഭോഗംപോലും നടത്താൻ കഴിയാതെ വിഭവങ്ങൾ കൂട്ടിവെക്കാൻ പണിപ്പെട്ടോടുന്ന ഇന്നത്തെ ലോകത്ത് ത്യാഗത്തിെൻറ മുഖംമൂടിയണിഞ്ഞാണ് ഭോഗവാസനകൾ വിളയാട്ടം നടത്തുന്നത്.
അവിടെയാണ് ത്യാഗനിർഭരവും സ്നേഹസുരഭിലവുമായ ഹൃദയബന്ധങ്ങളുടെ ആഖ്യാനം അതീവപ്രസക്തമാകുന്നതും വീണ്ടുവിചാരത്തിന് േപ്രരിപ്പിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.