രാമായണ പാരായണത്തിന് തുടക്കമിട്ട് പ്രവാസികളും
text_fieldsറാസല്‍ഖൈമ: കര്‍ക്കടകമാസം പിറന്നതോടെ രാമായണ പാരായണത്തിന് തുടക്കമിട്ട് യു.എ.ഇയിലെ പ്രവാസി മലയാളികളും. താമസസ്ഥലങ്ങളില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒറ്റക്കും കൂട്ടായുമുള്ള രാമായണ പാരായണത്തില്‍ ഏര്‍പ്പെടും.
ദിവസവുമുള്ള പാരായണത്തിനു പുറമെ വാരാന്ത്യങ്ങളില്‍ നിശ്ചിത സ്ഥലങ്ങളില്‍ സുഹൃദ് കുടുംബങ്ങള്‍ ഒത്തു ചേര്‍ന്നുള്ള പാരായണവും രാമായണകഥകളും പങ്കുവെക്കും. വാല്മീകിയുടെ ഇതിഹാസകാവ്യമായ രാമായണത്തിലെ ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെയുള്ള മുഴുവന്‍ അധ്യായങ്ങളും വായിച്ചുതീര്‍ക്കുമെന്ന പ്രതിജ്ഞയിലാണ് പ്രവാസലോകത്തെ വിശ്വാസികള്‍.
അബൂദബി, അല്‍ഐന്‍, ദുബൈ, ഷാര്‍ജ, ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വം രാമായാണ മാസാചരണത്തെ വരവേറ്റു. റാസല്‍ഖൈമയില്‍ സേവനം എസ്.എന്‍.ഡി.പി, സേവനം സെന്‍റര്‍, സേവനം എമിറേറ്റ്സ്, നന്മ തുടങ്ങി വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള രാമായണ മാസാചരണം നടക്കും. പ്രമുഖരെ പങ്കെടുപ്പിച്ച് നിശ്ചിത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും ചടങ്ങുകള്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.