എഴുത്തച്ഛന്റെ തത്ത്വചിന്ത
text_fieldsവാല്മീകി രാമായണം ചതുർവർണങ്ങളിൽ ഉൾപ്പെട്ടവരെയാണ് രാമായണ പാരായണത്തിന് അധികാരികളായി കണ്ടത്. എന്നാൽ, എഴുത്തച്ഛൻ അതിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ബോധഹീനന്മാരെയും, ജാതി നിന്ദിതരെയും അതിന്റെ കേൾവിക്കാരായി എഴുത്തച്ഛൻ സ്ഥാനപ്പെടുത്തി.
രാമായണ സ്വരങ്ങൾ
https://www.madhyamam.com/lifestyle/spiritualityഉദാഹരണം: ‘‘വേദസമ്മിതമായ മുമ്പുള്ള ശ്രീരാമായണം/ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ’’, ‘‘ജാതി നിന്ദിതൻ പരസ്ത്രീ ധനഹാരി പാപി .... ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും’’. ‘ജാതി നിന്ദിത’രെയും പാപികളെയും രാമായണ കഥ കേൾപ്പിക്കുന്നതിലൂടെ ചാതുർവർണ്യ ധർമ ആഖ്യാനങ്ങളിലേക്ക് അവരെക്കൂടി ക്ഷണിക്കുക എന്ന ലക്ഷ്യം രാമായണം കിളിപ്പാട്ട് നിർവഹിക്കുന്നതായി കാണാം.
‘‘താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ/ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’’ എന്ന കർമസിദ്ധാന്തം വഴി ത്രൈവർണികരുടെ ഉത്തമ ജീവിതത്തിന് നിദാനം കർമഫലമാണെന്നും അവർണ ബഹുജനങ്ങളുടെ അസമത്വ പൂർണമായ ജീവിതത്തിന് ആധാരം കർമത്താൽ ദത്തമായ പാപഫലമാണെന്നുമാണ് എഴുത്തച്ഛൻ സിദ്ധാന്തിച്ചത്. എഴുത്തച്ഛന്റെ കർമതത്ത്വചിന്ത ആത്യന്തികമായി ഇന്ത്യയിൽ നിലനിൽക്കുന്ന ശ്രേണീകൃത അസമത്വത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.
നാരദൻ സന്ദർശിക്കുമ്പോൾ രാമൻ പറയുന്ന ഒരു വാക്യം ഇപ്രകാരമാണ് : ‘‘പണ്ട് ഞാൻ ചെയ്തൊരു പുണ്യഫലോദയം/കൊണ്ടു കാണ്മാനവകാശവും വന്നിതു’’. അതായത്, ഒരു ബ്രാഹ്മണൻ അതിഥിയായി ഗൃഹത്തിൽ എത്തിച്ചേരണമെങ്കിൽ അതിന് ഏറെ പുണ്യം നേടേണ്ടതുണ്ടെന്നാണ് എഴുത്തച്ഛന്റെ രാമൻ പ്രസ്താവിക്കുന്നത്. മനുഷ്യർക്കിടയിലെ സമത്വമല്ല, അസമത്വ ശ്രേണീകരണമാണിവിടെ തെളിയുന്നത്.
‘‘കാരണഭൂതന്മാരായ ബ്രാഹ്മണരുടെ കാലിലെ പൊടി തന്റെ ഹൃദയം ശുദ്ധീകരിക്കട്ടെ’’ എന്നുള്ള രാമായണ ആരംഭ ഭാഗത്തെ എഴുത്തച്ഛന്റെ പ്രാർഥനയുടെ പൊരുൾ രാമായണം കിളിപ്പാട്ടിൽ ഉടനീളം സ്ഫുരിക്കുന്നുണ്ട്. ഇങ്ങനെ നോക്കിയാൽ എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിലെ ചിന്തകളെ നിർണയിച്ചതിൽ നാടുവാഴി ബ്രാഹ്മണ്യ വ്യവസ്ഥക്കും ചാതുർവർണ്യ ധർമസങ്കൽപങ്ങൾക്കും അതിന്റെ ആചാരാനുഷ്ഠാന വിധിനിയമങ്ങൾക്കും നിസ്സീമമായ പങ്കുണ്ടെന്ന് ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.