Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamayana Masamchevron_rightകൗ​സ​ല്യാ വി​ലാ​പം

കൗ​സ​ല്യാ വി​ലാ​പം

text_fields
bookmark_border
ramayanaswarangal
cancel

രാ​മ​ൻ കാ​ട്ടി​ലേ​ക്ക് പോ​യ​പ്പോ​ൾ ആ​ർ​ത്ത​യാ​യി വി​ല​പി​ച്ചു കൊ​ണ്ട് കൗ​സ​ല്യ ദ​ശ​ര​ഥ​നോ​ട് ഇ​പ്ര​കാ​രം പ​റ​യാ​ൻ തു​ട​ങ്ങി: ‘‘ന​ല്ല ഭ​ക്ഷ​ണം ക​ഴി​ച്ച് ശീ​ലി​ച്ച സീ​ത കാ​ട്ടി​ലെ വ​രി​നെ​ല്ലു​ണ്ട് ജീ​വി​ക്കു​ന്ന​തെ​ങ്ങ​നെ ?’’. രാ​മ​ൻ കാ​ട്ടി​ൽ നി​ന്നെ​ത്തി​യാ​ലും രാ​ജ്യം സ്വീ​ക​രി​ക്കു​ക​യി​ല്ലെ​ന്നും കൗ​സ​ല്യ പ​റ​യു​ന്നു​ണ്ട്. അ​തി​ലേ​ക്ക് ചി​ല ദൃ​ഷ്ടാ​ന്ത​ങ്ങ​ൾ അ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്നു. ഗു​ണ​വാ​ന്മാ​രും പ​ണ്ഡി​ത​ന്മാ​രു​മാ​യ ദ്വി​ജാ​തി​ക​ളി​ൽ പി​റ​ന്ന​വ​ർ പി​ൻ​പ​ന്തി​യി​ൽ വി​ള​മ്പു​ന്ന​ത് അ​മൃ​താ​യാ​ലും സ്വീ​ക​രി​ക്കു​ക​യി​ല്ലെ​ന്ന് കൗ​സ​ല്യ വ്യ​ക്ത​മാ​ക്കു​ന്നു (അ​യോ​ധ്യാ​കാ​ണ്ഡം. 61:13). ആ​ദ്യം ശ്രാ​ദ്ധ​മു​ണ്ട​വ​ർ ബ്രാ​ഹ്മ​ണ​രാ​യാ​ൽപോ​ലും ദ്വി​ജോ​ത്ത​മ​ന്മാ​ർ പി​ന്നീ​ട് വി​ള​മ്പു​ന്ന പ​ന്തി​യി​ൽ ഇ​രി​ക്കു​ക​യി​ല്ലെ​ന്നും മേ​ഞ്ഞുക​ഴി​ഞ്ഞ ശേ​ഷ​മു​ള്ള കു​റ്റി​പ്പു​ല്ലി​നെ ഋ​ഷ​ഭ​ങ്ങ​ൾ വ​ർ​ജി​ക്കു​ന്നപോ​ലെ ദ്വി​ജോ​ത്ത​മ​ന്മാ​ർ പി​ൻ​പ​ന്തി വ​ർ​ജി​ക്കു​ന്നു​വെ​ന്നും തു​ട​ർ​ന്ന് പ്ര​സ്താ​വി​ക്കു​ന്നു (അ​യോ​ധ്യാ കാ​ണ്ഡം. 61:14).

സാ​രം ഇ​ല്ലാ​ത്ത സു​ര പോ​ലെ​യും സോ​മം ഇ​ല്ലാ​ത്ത യ​ജ്ഞം പോ​ലെ​യും ഈ ​രാ​ജ്യം രാ​മ​ൻ സ്വീ​ക​രി​ക്കു​ക​യി​ല്ലെ​ന്ന് കൗ​സ​ല്യ അ​റി​യി​ക്കു​ന്നു (അ​യോ​ധ്യാ​കാ​ണ്ഡം. 61:18). ബ്രാ​ഹ്മ​ണ​ർ, ക്ഷ​ത്രി​യ​ർ, വൈ​ശ്യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദ്വി​ജാ​തി​ക​ൾ​ക്ക് സ​മൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ധി​പ​ത്യ​മാ​ണ് ഈ ​വാ​ക്കു​ക​ളി​ൽ വെ​ളി​വാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramayana MasamKarkidakam 2024
News Summary - Ramanaya Masam
Next Story