ഭരദ്വാജന്റെ സൽക്കാരം
text_fieldsശ്രീരാമനെ തേടിയെത്തിയ ഭരതൻ ഭരദ്വാജ മഹർഷിയുടെ ആശ്രമത്തിലെത്തി. വിപുലമായ ആതിഥ്യ സൽക്കാരമാണ് ഭരദ്വാജ മഹർഷി ഭരതനായി ഏർപ്പെടുത്തിയത്. ഭരദ്വാജൻ ഭരതനും സൈന്യത്തിനുമായി മൈരേയം, സുര തുടങ്ങിയവ നൽകി. സുരയോടൊപ്പം നല്ല പോലെ വെന്ത മാംസവും ഭക്ഷിക്കാനായി വിതരണം ചെയ്യപ്പെട്ടു (മാംസാനി സുമേധ്യാനി ഭക്ഷ്യന്താം യോ യദിച്ഛന്തി, വാ.രാ. അയോധ്യാകാണ്ഡം, 91.52). ആടിന്റെ മാംസം, പന്നി മാംസം, എന്നിവ കൊണ്ടുള്ള പലതരം കറികൾ ഭരദ്വാജൻ ഭരതാദികൾക്കായി നൽകി (ആജൈശ്ചാപി ച വാരാ ഹൈർഷ്ഠാ നവരസം ച യൈ: ..., അയോധ്യാ കാണ്ഡം, 91.67). മദ്യം നിറഞ്ഞ കുടങ്ങൾ, നന്നായി വേവിച്ച മാൻ, മയിൽ, കോഴി എന്നിവകളുടെ മാംസം കണ്ട് ഭരതൻ അത്ഭുതം കൂറിയതായും വാല്മീകി വർണിക്കുന്നു (വാപ്യോ മൈരേയ പൂർണാശ്ച മൃഷ്ഠമാംസ ചയൈർ വൃതാ:/പ്രതപ്ത പിഠരൈശ്ചാപി മാർഗമായൂര കൗക്കുടൈ:, അയോധ്യാകാണ്ഡം, 91.70). ഇന്ത്യൻ ഭക്ഷണ സംസ്കാരത്തിൽ ആഴത്തിൽ നിലീനമായ ബഹുസംസ്കാരത്തിന്റെ സൂചനകളാണ് ഭരദ്വാജന്റെ അതിഥി സൽക്കാരത്തിൽനിന്ന് തെളിഞ്ഞുകിട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.