ലക്ഷ്മണന്റെ ഉപദേശം
text_fieldsരാമൻ ലക്ഷ്മണനെ ഉപദേശിക്കുന്ന രാമായണ ഭാഗങ്ങൾ വിശ്രുതമാണ്. എന്നാൽ സീതാവിരഹത്താൽ വിലപിക്കുന്ന രാമനെ ആശ്വസിപ്പിച്ചുകൊണ്ട് ഉപദേശിക്കുന്ന ലക്ഷ്മണനെയും വാല്മീകി രാമായണത്തിൽ കാണാം. സ്നേഹം തീവ്രമായതുകൊണ്ട് വിയോഗദുഃഖത്തിലും മനസ്സ് കെട്ടുപോവരുതെന്ന് സമാശ്വാസ വാക്ക് പകരുന്ന ലക്ഷ്മണൻ നനഞ്ഞിരുന്നാലും ധാരാളം എണ്ണയുണ്ടെങ്കിൽ തിരി കത്തും എന്ന് പറയുന്നു. ഇവിടെ വിയോഗജന്യമായ ദുഃഖത്തെ തിരിയുടെ നനവിനോടും , സ്നേഹത്തെ എണ്ണയായും നിരൂപണം ചെയ്തിരിക്കുന്നു (കിഷ്കിന്ധാകാണ്ഡം. 1:116). അർഥം കൈവിട്ടു പോയാൽ യത്നംകൊണ്ടല്ലാതെ തിരിച്ചുകിട്ടുകയില്ല എന്ന ലക്ഷ്മണ വാണി ധനത്തിന്റെ ആദാനപ്രദാനങ്ങളെ സംബന്ധിച്ച സൂചന നൽകുന്നുണ്ട് (കിഷ്കിന്ധാ കാണ്ഡം. 1:120). ഉത്സാഹമാണ് ബലവത്തെന്നും, ഉത്സാഹത്തിൽ കവിഞ്ഞ ഒരു ബലമില്ലെന്നും ലക്ഷ്മണൻ ഓർമിപ്പിക്കുന്നു (കിഷ്കിന്ധാ കാണ്ഡം. 1: 121).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.