അംഗദ വാക്യം
text_fieldsസുഗ്രീവനോടുള്ള ബാലി പുത്രനായ അംഗദന്‍റെ നിലപാടുകൾ വ്യക്തമാവുന്നത് ഹനുമാനുമായുള്ള സംഭാഷണത്തിലാണ്. സീതാന്വേഷണ മധ്യേ വിന്ധ്യാ പർവതത്തിലെത്തുമ്പോഴാണ് അംഗദൻ ഹനുമാന് മുന്നിൽ മനസ്സ് തുറക്കുന്നത്. സ്ഥിരതയും അന്തഃകരണ ശുദ്ധിയും കരുണയും ധൈര്യവും സുഗ്രീവനിൽ ഇല്ലെന്ന് അംഗദൻ തുറന്നുപറയുന്നു. തന്‍റെ മാതാവായ താരയെ പരിഗ്രഹിച്ച സുഗ്രീവന്‍റെ പ്രവൃത്തിയെ രൂക്ഷമായ ഭാഷയിലാണ് അംഗദൻ വിമർശിക്കുന്നത്.
ജ്യേഷ്ഠ സഹോദരന്‍റെ പത്നിയും മാതൃതുല്യയുമായ മാതാവിനെ പരിണയിച്ചവൻ എന്നാണ് അംഗദൻ സുഗ്രീവനെ കുറ്റപ്പെടുത്തുന്നത് (കിഷ്കിന്ധാ കാണ്ഡം. 55:2). യുദ്ധത്തിലേർപ്പെട്ടിരുന്ന സ്വസഹോദരനായ ബാലിയെ ഗുഹയിലടച്ച ദുരാത്മാവായ സുഗ്രീവൻ എങ്ങനെ ധർമിഷ്ഠനാകുമെന്നും അംഗദൻ ചോദിക്കുന്നുണ്ട്. ധർമത്തെ ഭയപ്പെട്ടിട്ടല്ല; മറിച്ച്, ലക്ഷ്മണനെ പേടിച്ചാണ് സീതയെ തേടാൻ വാനരന്മാരോട് സുഗ്രീവൻ കൽപിച്ചതെന്നും അംഗദൻ പ്രസ്താവിക്കുന്നു.
ബാലിയുടെ മകനായ താനാണ് രാജ്യം വാഴേണ്ടതെന്നും അംഗദൻ ഹനുമാനോട് പറയുന്നുണ്ട് (കിഷ്കിന്ധാകാണ്ഡം. 55:4-6). ഇവിടെ അംഗദനിലൂടെ സുഗ്രീവന്‍റെ പ്രവൃത്തിതന്നെയാണ് നിശിതമായി വിമർശിക്കപ്പെടുന്നത്. ബാലിവധം പലവിധത്തിൽ ന്യായീകരിക്കപ്പെടുമ്പോൾ അതിലെ ക്രൂരമായ അനീതികളെ അംഗദൻ പരസ്യമായി വിമർശിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.