മണ്ഡോദരീ വിലാപം
text_fieldsരാവണൻ വധിക്കപ്പെട്ടപ്പോൾ ദുഃഖാർത്തയായ മണ്ഡോദരി വിലപിക്കാൻ തുടങ്ങി. യുദ്ധത്തിൽ കേവലം മനുഷ്യനായ രാമൻ രാവണനെ വധിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പറയുന്ന അവർ ഇന്ദ്രനാണോ രാവണൻ വധിക്കപ്പെടാൻ കാരണം എന്നും സംശയിക്കുന്നു (യുദ്ധകാണ്ഡം. 111: 6-13).
മണ്ഡോദരി രാവണനെ ലോകപാലന്മാരെ കീഴടക്കിയവൻ, സാക്ഷാൽ ശങ്കരനെ പോലും മുകളിലേക്ക് തെറിപ്പിച്ചവൻ, അനേകം യജ്ഞങ്ങളെ മുടക്കിയവൻ, ഭൃത്യവർഗത്തെ നന്നായി സംരക്ഷിച്ചവൻ, സ്വജനങ്ങളെ രക്ഷിച്ചവൻ എന്നിങ്ങനെ അടയാളപ്പെടുത്തുന്നുണ്ട് (യുദ്ധകാണ്ഡം 111:49-59). ഇന്ദ്രനാണോ രാവണവധത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് മണ്ഡോദരി സംശയിക്കുന്നതിൽ ന്യായമുണ്ട്. ഇന്ദ്രന്‍റെ സാരഥിയായ മാതലിയാണ് രാമനോട് രാവണന്‍റെ നേർക്ക് ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ നിർദേശിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.