രാമായണ കഥകളൊരുങ്ങുന്നു; കുമിഴ് മരത്തിൽ
text_fieldsചേർപ്പ്: രാമായണത്തിലെ കഥാ സന്ദർഭങ്ങളെ മരത്തിൽ പകർത്തുകയെന്ന ശ്രമകരമായ ദൗത്യത്തിലാണ് ചേർപ്പ് കിഴക്കൂട്ട് വീട്ടിൽ സജീവ്കുമാർ എന്ന ശിൽപി.
കുമിഴ് മരത്തിൽ 44 ഇഞ്ച് വട്ടത്തിൽ രണ്ട് ഇഞ്ച് കനത്തിൽ ഒരുക്കിയ ശില്പത്തിൽ ശ്രീരാമൻ, സീത, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, പരശുരാമൻ, ഹനുമാൻ, സുഗ്രീവൻ തുടങ്ങിയവരും രാമായണത്തിലെ ഗുരുകുല വിദ്യാഭ്യാസം, കുട്ടിക്കാലത്തെ അസ്ത്രവിദ്യാ പഠനം, വിവാഹം, വനവാസം, ഹനുമാൻ-സുഗ്രീവൻ കൂടിക്കാഴ്ച, പട്ടാഭിഷേകം, രാമ-രാവണയുദ്ധം തുടങ്ങി രാമായണ കഥയിലെ 14 കഥാസന്ദർഭങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടു മാസം മുമ്പ് ആരംഭിച്ച ശില്പനിർമാണം രാമായണ മാസത്തിൽത്തന്നെ പൂർത്തീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അമേരിക്കയിൽ പണിയുന്ന ക്ഷേത്രങ്ങൾക്കു വേണ്ടിയും സജീവ്കുമാർ ശിൽപങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്. ഇപ്പോൾ നിർമിക്കുന്ന രാമായണ കഥയിലെ ശില്പം കൊൽക്കത്ത സ്വദേശിക്ക് വേണ്ടിയാണെന്ന് സജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.