ഭാഗവതത്തിലെ രാമകഥ
text_fieldsഏറെ പ്രസിദ്ധമായ ഭാഗവതപുരാണത്തിന്റെ രചനാകാലത്ത് രാമകഥ വളരെയധികം ജനസംസ്കാരത്തിൽ പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ‘‘സീതാപതിയായ ഭഗവാന്റെ (രാമന്റെ ) പുണ്യചരിതം ജ്ഞാനികളായ ഋഷികളാൽ വിസ്തരിച്ച് വർണിക്കപ്പെട്ടിട്ടുള്ളതും അങ്ങ് പല പ്രാവശ്യം കേട്ടിട്ടുള്ളതുമാണ്’’ (തസ്യാനു ചരിതം രാജന്നൃഷിഭിസ്ത്ത്ത്വദർശി ഭി: / ശ്രുതം ഹി വർണിതം ഭൂരി ത്വയാ സീതാപതേർ മുഹു:, ഭാഗവതം, 11.10. 3) എന്ന് ശ്രീശുകൻ പരീക്ഷിത്തിനോട് പറയുന്നതിന്റെ അർഥം അക്കാലത്തു തന്നെ രാമകഥ ഏവർക്കും അറിയാവുന്ന ഒന്നായിത്തീർന്നു എന്നാണ്. ഭാഗവതപുരാണത്തിൽ രാമൻ മാത്രമല്ല ലക്ഷ്മണനും ഭരതനും ശത്രുഘ്നനുമെല്ലാം മഹാവിഷ്ണുവിന്റെ അവതാരമാണ് (തസ്യാപി ഭഗവാനേഷ സാക്ഷാദ് ബ്രഹ്മമയോ ഹരി: / അംശാശേന ചതുർദ്ധാഗാത് പുത്രത്വം പ്രാർത്ഥിത: സുരൈ:/ ഭാഗവതം, 11.10. 2). സീത മഹാലക്ഷ്മിയുടെ അവതാരമാണെന്നും ഭാഗവതം പറയുന്നു (സീതാഭിധാം ശ്രിയമുരസ്യ ലബ്ധമാനാം, ഭാഗവതം, 11.10.7 b). വർണാശ്രമ ധർമ പാലനം രാമന്റെ കർത്തവ്യമായിരുന്നു എന്ന് ഭാഗവതം പ്രസ്താവിക്കുന്നു (പ്രജാ സ്വധർമ നിരതാ വർണാശ്രമ ഗുണാന്വിതാ: / ജുഗോപ പിതൃവദ്രാമോ മേനിരേ
പിതരം ച/ ഭാഗവതം, 11.10. 51 ). വർണധർമം വ്യാപിക്കുന്ന സാമൂഹിക വ്യവസ്ഥയുടെ ഉൽപന്നമാണ് അവതാര വാദങ്ങളെന്ന് സാമൂഹിക ചരിത്രകാരന്മാരുടെ നിരീക്ഷണം ഇവിടെ സാധുവായിത്തീരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.