പൊന്നാനിയുടെ നോമ്പും ഹംസക്കാഹന്റെ കതിനയും
text_fieldsപൊന്നാനി എന്ന എന്റെ നാട്ടിലെ നോമ്പ് തുടക്കം തന്നെ ഒരു പ്രത്യേകതയുണ്ട്. അവിടെ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ മാസം ഉറപ്പിക്കുകതന്നെ പ്രത്യേക ചടങ്ങാണ്. കതിന വെടി പൊട്ടിക്കൽ. മാസം പിറവി കണ്ടാൽ ഹംസക്കയാണ് താരം. അദ്ദേഹം അത് ഉണ്ടാക്കുന്നതിനു ആവശ്യമായ വെടിമരുന്ന്, ചരൽ എന്നിവ നിറച്ചു ആ പള്ളിയുടെ സീറ്റിൽ വെച്ച് നേരത്തെ തന്നെ തയാറാക്കും. അത് ഉണ്ടാക്കുന്നത് ചെറുപ്പത്തിൽ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. നാല് കതിനകൾ ആണ് ഒരുക്കിയിരുന്നത്. മാസം കാഹംണുന്നത് ഉറപ്പിക്കുന്നത് അവിടുത്തെ വലിയ മഖ്ദൂമാണ്.
അവർ ഉറപ്പിച്ചു കഴിഞ്ഞാൽ പ്രദേശത്തുള്ള ആളുകൾ കൂടും. ആ വെടിമരുന്ന് പൊട്ടിക്കുന്നത് കാണാൻ. റോഡിന് അരികെ വെച്ച നാല് കതിന വെടികളും ബീഡി കത്തിച്ചു കൊണ്ട് ഹംസക്ക തീ കൊടുക്കും. പിന്നെ ട്ടേ,ട്ടേ ,.... എന്ന ശബ്ദം, ഞങ്ങളൊക്കെ ചെവി പോത്തും. ഹംസക്ക ഒരു കൂസലുമില്ലാതെ അവിടെ നിൽക്കും. പക്ഷേ അന്ന് ചില വികൃതി കുട്ടികൾ ബലൂൺ വെള്ളം നിറച്ചു ദേഷ്യമുള്ള ആളുകളെ എറിയും. ചിലപ്പോൾ ആളുമാറി കിട്ടിയ ചരിത്രവുമുണ്ട്. അവർ നനഞ്ഞ ഷർട്ട് കൊണ്ടു വീട്ടിലേക്ക് പ്രാകി പോകും.
അതിന് ശേഷം പെണ്ണുങ്ങളുടെ ചടങ്ങാണ്. അവർ അത്താഴത്തിനു വേണ്ട ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും. പൊന്നാനിക്കാരുടെ നോമ്പ് വിഭവങ്ങളെ കുറിച്ച് ഒരു പാട് പറയാനുണ്ട്. മിക്കവാറും അധികവും പെണ്ണുങ്ങൾ അടുക്കളയിൽ ആയിരിക്കും. പുതിയാപ്ലമാർക്ക് വിഭവങ്ങൾ ഒരുക്കുക എന്നതാണ് അവരുടെ പ്രധാന വിനോദം. പിന്നീട് ഈ കതിന വെടിപൊട്ടിക്കുന്നത് പെരുന്നാളിന് മാസം കാണുമ്പോൾ ആണ്. അന്ന് തക്ബീർ വിളിയോടെ വരവേൽക്കും. പെരുന്നാൾ നമസ്കാരത്തിന് ശേഷവും ഇമാമിന്റെ ഖുതുബയിൽ അസ്സലാമു അല്ലൈക്കും യാ ശഹറു റമദാൻ എന്ന വാചകം റമദാനോടുള്ള വിട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.