മാനവികതയുടെ ചൈതന്യം പകർന്നുനൽകുന്ന മാസം
text_fieldsപരിശുദ്ധ റമദാനിൽ വിശ്വാസികൾ വ്രതാനുഷ്ഠാനത്തിലൂടെ ഭൗതികവും ആത്മീയവുമായ ശുദ്ധി കൈവരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ഉള്ളവനും ഇല്ലാത്തവനും ചിട്ടയായ രീതിയിൽ പ്രഭാതം മുതൽ പ്രദോഷംവരെ നോമ്പെടുക്കുന്നു. എല്ലാവിധ ശീലങ്ങൾക്കും സ്വയം നിയന്ത്രണം വരുത്തി സ്വയം ക്രമീകരിക്കുന്ന പ്രക്രിയകളിൽ മുഴുകുന്നു. ഉള്ളത് ത്യജിക്കാനും മറ്റുള്ളവർക്ക് പങ്കുവെക്കാനും വിശ്വാസികൾ തയാറാകുന്ന, ശ്രമിക്കുന്ന സമയംകൂടിയാണിത്.
പ്രവാസലോകത്ത് ജാതി-മത വംശ-വർഗ ഭേദമെന്യേ എല്ലാ സഹോദരീസഹോദന്മാരും ഒത്തുചേരുന്ന സ്നേഹസംഗമ വേദിയാണ് ഇഫ്താർ വേദികൾ. ഒത്തുകൂടി വിശ്വാസികളായ മഹദ്വ്യക്തികൾ പകർന്നുതരുന്ന സദ്വചനങ്ങൾ ക്ഷമയോടെ കേട്ട് ഒരുമിച്ചിരുന്ന് നോമ്പുതുറക്കുന്നത് തികച്ചും നല്ലൊരു അനുഭവമാണ്.
പൊതുവേ മിതത്വം പാലിച്ച് സത്പ്രവൃത്തികളിൽ ഏർപ്പെട്ട് ധന്യമായ ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുന്ന മാസംകൂടിയാണിത്. മനുഷ്യജീവിതം ശ്രേഷ്ഠമാർന്നതാണെന്നും മാനവികതക്ക് ചൈതന്യം നൽകാൻ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതചര്യ അഭികാമ്യമാണെന്നും അത് കൈവരിക്കുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും ഓർമപ്പെടുത്തുന്നതാണ് റമദാൻ മാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.