കഅ്ബയുടെ കിസ്വ അറ്റകുറ്റപ്പണി പൂർത്തിയായി
text_fieldsമക്ക: റമദാനു മുന്നോടിയായി കഅ്ബയെ അണിയിച്ച കിസ്വ (പുതപ്പ്) അറ്റകുറ്റപ്പണി പൂർത്തിയാക്കി. കിങ് അബ്ദുൽ അസീസ് കിസ്വ സമുച്ചയത്തിൽനിന്നുള്ളവരാണ് കേടുപാട് തീർത്ത് ഭംഗിയും രൂപവും സംരക്ഷിക്കുന്നതിനുള്ള ജോലികൾ പൂർത്തിയാക്കിയത്.
ശ്ചിത പദ്ധതി അനുസരിച്ച് കഅ്ബയുടെ കിസ്വ ദിവസേന പരിശോധിക്കുകയും കാലാനുസൃത അറ്റകുറ്റപ്പണി നടത്തുന്നതായും കിങ് അബ്ദുൽ അസീസ് കിസ്വ സമുച്ചയം അണ്ടർ സെക്രട്ടറി എൻജി. അംജദ് അൽഹാസിമി പറഞ്ഞു. സംഘം കിസ്വയുടെ എല്ലാ ഭാഗങ്ങളും അത് ഉറപ്പിക്കുന്ന വളയങ്ങളും പരിശോധിച്ച് കേടുപാട് ഉണ്ടെങ്കിൽ ഉടനടി ശരിയാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റമദാനോടനുബന്ധിച്ച് കിസ്വയുടെ അറ്റകുറ്റപണി നിർവഹിക്കാനും മുൻഗണന നൽകാനും പ്രത്യേക സാങ്കേതിക വിദഗ്ധരുടെ സംഘത്തെ ഒരുക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി അത്യാധുനിക സാങ്കേതിക വിദ്യകളും അന്തർദേശീയ സവിശേഷതകളുള്ള മികച്ച വസ്തുക്കളും ഉപയോഗിക്കുന്നതായും അൽഹാസിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.